ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബംഗാളി കലാപം

അസമിൽ നിന്നും കേരളത്തിൽ എത്തിച്ചേരുന്ന അനാറുൾ ഇസ്‌ലാം എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ബംഗാളി കലാപം എന്ന നോവൽ സഞ്ചരിക്കുന്നത്..

അനാറുൾ ഇസ്‌ലാം പറത്തി വിടുന്ന ഓരോ കടലാസ് വിമാനങ്ങളും അവന്റെ ജീവിതത്തിന്റെ അനുഭവങ്ങളാണ്..
അവന്റെ ആനന്ദവും ദുരിതവും കണ്ണീരും വിശപ്പും വേർപാടുകളും വേദനകളും ദൈനം ദിന കാഴ്ചകളുമെല്ലാം.

അന്യസംസ്ഥാന തൊഴിലാളി എന്ന പദം എങ്ങനെ വന്നു എന്നൊരിക്കൽ സംവിധായകൻ രഞ്ജി പണിക്കർ ചോദിച്ചിട്ടുണ്ട്.. ഇന്ത്യ എന്ന രാജ്യത്തിനുള്ളിലുള്ള സംസ്ഥാനത്തെ ഇതര സംസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നതല്ലേ ശരി..

മലയാളികൾക്ക് ഏവരും ഇന്ന് ബംഗാളികളാണ്..
ബിഹാറി മുതൽ രേഖകൾ ഇല്ലാതെ അതിർത്തി കടന്ന് വന്ന ബംഗ്ലാദേശി  വരെ ബംഗാളി എന്ന പേരിൽ ഇവിടെ അറിയപ്പെടുന്നു.

അനാറുളിന്റെ ഭാഷയിൽ കേരളം എന്താണെന്ന് വ്യക്തമായി പറയുന്നുണ്ട്.
മലയാളികളെക്കുറിച്ചും മണ്ണിനെക്കുറിച്ചും വളർന്ന് വരുന്ന മക്കളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും നമ്മുടെ നന്മ തിന്മകളെക്കുറിച്ചുമെല്ലാം.
നാം എന്താണെന്ന് തിരിച്ചറിയാൻ ഒരിക്കലെങ്കിലും മറ്റൊരാളിലൂടെ നമ്മെ വീക്ഷിക്കുന്നത് നല്ലതാണ്.
കേരളത്തിലാദ്യം വരുന്ന അനാറുൾ നടപ്പ് വഴികളിലൂടെയുള്ള തന്റെ അപരിചിത്വത്തെകുറിച്ചു മനസ്സിൽ ചിന്തിമ്പോൾ പറയുന്നുണ്ട് കർബി ആങ് ലോങ് ജില്ലയിലെ ബോകജാൻ എന്ന തന്റെ ഗ്രാമത്തിൽ വന്നാൽ മലയാളിയുടെ അവസ്ഥയും ഇത് തന്നെ ആയിരിക്കുമെന്ന്.

താൻ ജീവിക്കുന്ന കാലഘട്ടത്തെക്കുറിച്ചുള്ള  തന്റെ അസ്വസ്ഥതകളും എഴുത്തുകാരൻ നോവലിലൂടെ പരാമർശിക്കുന്നുണ്ട്.
ഇന്നത്തെ സോഷ്യൽ മീഡിയ ഭാഷയിലൂടെ അത് സംസാരിക്കുമ്പോൾ വായനയുടെ രുചിക്ക്‌ എല്ലാ കൂട്ടുകളും പാകത്തിന് തന്നെയാണ്..

പിറന്ന് വീണ മണ്ണിൽ പൗരത്വം നഷ്ടപ്പെട്ട് അഭയാർഥികളായി തീരുന്ന മനുഷ്യരുടെ വേദനകൾ, ദാരിദ്ര്യം നിറഞ്ഞ ദിനങ്ങൾ , കൊൽക്കത്തയിലെ കൊഴുത്ത ചാലുകൾ , തീവണ്ടിയിലെ വൃത്തി ഹീനമായ അന്തരീക്ഷം, പാൻ മസാല കറ നിറഞ്ഞ പല്ലുകളുടെ ചിരി , കലാപ വർണ്ണനകൾ..

അതേ ബംഗാളി കലാപം അവസാനിക്കാത്ത മലയാളം നോവലിന്റെ പ്രത്യക്ഷമാണ്. ഒരെഴുത്തുകാരന്റെ ഭാവിയെക്കുറിച്ചുള്ള ദുസ്വപ്നത്തിന്റെ  അവതരണം.

നിവിൻ എബ്രഹാം വാഴയിൽ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )