ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തടവറ വാസം

ഒരു കുന്നിൻ മുകളിൽ നിന്നും ഉത്ഭവിച്ചു കാനന പാതകളിലൊഴുകി  പല ദേശങ്ങളിലെയും മണ്ണ് താണ്ടി ഒടുക്കം കടലിൽ ലയിച്ചു ചേർന്ന നീർച്ചാൽ പോലെയെന്ന് തോന്നി പോകുന്നു. ഒഴുകുമ്പോൾ ലക്ഷ്യം കടലായിരുന്നു. ഒഴുക്ക് നിലച്ചപ്പോൾ വീണ്ടും ഒഴുകാൻ കൊതിക്കുന്നു. വിരസത അകറ്റാൻ കടലിനാകുന്നില്ല.ഇരുട്ട് നിറഞ്ഞ തടവറകളെപ്പറ്റി കഥകളിൽ വായിച്ചിട്ടുണ്ട്.നീ ഇല്ലാത്ത രാത്രികൾ  ഞാൻ ഇരുട്ട് നിറഞ്ഞ തടവറയിലാണ്. നീ ഇല്ലാത്ത പകലുകളിൽ വെളിച്ചമുള്ള തടവറയിലും. മേൽചുണ്ട് നാസികത്തുമ്പിനോട് വളച്ചു ചേർത്ത്  ബീഡി മണം ആസ്വദിക്കുന്ന പകലുകളുടെ ആരംഭത്തിൽ വെട്ടുകല്ലിൽ തീർത്ത മതിലിന്റെ മുകളിലേക്ക് പറന്നിറങ്ങുന്ന മയിൽക്കൂട്ടങ്ങളിൽ ഇതു വരെയും ഒരു ആൺ മയിലിനെ കാണാൻ കഴിയാത്തത് അത്ഭുതം തന്നെയാണ്. എന്തൊക്കൊയോ കൊത്തിപ്പെറുക്കി വേഗം പറന്ന് പോകുന്ന അവയെ കാണുമ്പോൾ ഇത്ര ധൃതിയിൽ എങ്ങോട്ട് പോകുന്നു എന്ന ചിന്ത പതിവ് പോലെ ഉയർന്ന് വരും. എന്തൊക്കെയോ കൊത്തിപ്പെറുക്കി കഴിച്ചെന്നു വരുത്തി ധൃതിയിൽ ജോലിക്ക് ഓടുന്ന നിന്നെപ്പോലെ തന്നെയാണ് ഇവറ്റകളും. നോട്ടി കപ്പിൾസ് എന്ന് ഞാൻ വിളിച്ച ആ രണ്ട് കുരങ്ങുകളെ പിന്നീട് ഈ വഴി കണ്ടിട്ടില്ല. പിന്നെയുള്ളത് ഒരു ഇരപിടിയൻ ഉടുമ്