ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ

ഇനിയുമൊരു വ്യാഴവട്ടക്കാലം

നിന്നെക്കാൾ രണ്ടു വയസ്സ് മൂത്ത പെണ്ണിനെ മാത്രമേ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളൂ...... ആ ചോദ്യമാണ് നീരജ് ഏറെക്കാലം ആയി കേട്ട് കൊണ്ടിരിക്കുന്നത്... ജേർണലിസം കഴിഞ്ഞു ഏറെ പ്രതീക്ഷകളോടെയായിരുന്നു ചാനലിൽ ജോലിക്കു കയറിയത്... പക്ഷെ കൊടിയുടെ നിറവും പണത്തിന്റെ പെരുക്കവും റേറ്റിങ്ങിന് വേണ്ടി ഏത് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ വരെ ഓട്ടയിടാൻ മടിക്കാത്ത ചാനലുകാരുടെ കളി  കണ്ടപ്പോൾ മനസ്സ് മടുത്തു... അങ്ങനെയിരിക്കെയാണ് അതെ ചാനലിലെ തന്നെ ജേർണലിസ്റ് കൂടിയായ ഋതികയുമായി പരിചയത്തിലാവുന്നത്... ഋതിക ജാനകി.... തന്നെപ്പോലെ തന്നെ ഒരു മനോഭാവം ഉള്ളതിനാൽ അവളുമായി പെട്ടന്ന് ഇണങ്ങി.. ആ സൗഹൃദം കാലം എപ്പോഴോ പ്രണയത്തിൽ മുക്കിയെടുത്തു... നീരജിന്റെ വീട്ടിൽ ശക്തമായ എതിർപ്പ് ... അവളുടെ വീട്ടിലും അത് തന്നെ അവസ്ഥ... പിന്നെ കേട്ടത് കുറെ ഏറെ ഉപദേശങ്ങൾ... ഭാവിയിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടാകും..... പ്രായത്തിനു മൂത്ത പെണ്ണിനെ കെട്ടിയാൽ എങ്ങനെ ശരിയാകും സംഗതി പറയുവാൻ എളുപ്പമാണ്.. സച്ചിൻ തെൻഡുൽക്കർ , അഭിഷേക് ബച്ചൻ, ധനുഷ് , ഇത് പക്ഷെ നീയല്ലേ അളിയാ..... പക്ഷെ ഒരാൾ പറഞ്ഞു... ' പ്രണയത്തിനും സൗഹൃദത്തിനും പ്രായ

ഒരു യാത്രക്കപ്പുറം

ഒരു യാത്രക്കപ്പുറം !... അച്ചായോ നിങ്ങളെ ഏതേലും ഒരു പെണ്ണ് പറ്റിച്ചു എന്ന് കരുതി ലോകത്തുള്ള എല്ലാ പെണ്ണുങ്ങളെയും അതെ കണ്ണിൽ കാണരുത്..എല്ലാ പെൺകുട്ടികളും ഒരു പോലെ അല്ല..... ഈ ഡയലോഗ് പറയുന്ന പെണ്ണുങ്ങളെയാണ് ആദ്യം സൂക്ഷിക്കേണ്ടത്... എന്ന്  സെലിന്റെ മുഖത്ത് നോക്കി കടുപ്പിച്ചു പറഞ്ഞപ്പോൾ അനൗൺസ്മെന്റ് മുഴങ്ങി യുവർ അറ്റെൻഷൻ പ്ളീസ് ട്രെയിൻ നമ്പർ ...... ഉം വാ ട്രെയിൻ വന്നു.. എങ്ങനെയെങ്കിലും നാട്ടിൽ എത്താം....സെലിൻ  ടോമിനോട് പറഞ്ഞു..... രണ്ടാൾക്കും സൈഡ് സീറ്റ് തന്നെ കിട്ടി...പച്ച കൊടി കണ്ടതും ഒരു ചൂളം വിളിയോടെ വണ്ടി  നീങ്ങി തുടങ്ങി......മഴ തോർന്നു എങ്കിലും  പ്രകൃതി ഇനിയും അടങ്ങിയിട്ടില്ല . എങ്ങും നഷ്ട്ടളുടെ ചിത്രങ്ങൾ മാത്രം കാണാൻ സാധിക്കുന്നു.. ട്രെയിനിൽ നിറച്ചും ആളുകളാണ്...രണ്ടു ദിവസത്തെ കനത്ത മഴയിൽ ചെന്നൈ മുഴുവൻ വെള്ളത്തിൽ ആയി. ഹൈദരാബാദ് ചേച്ചിയെ കാണാൻ പോയി   വന്ന  സോഷ്യൽ വർക്കർ കൂടിയായ സെലിൻ അങ്ങനെയാണ് ചെന്നൈയിൽ പെട്ട് പോയത്.... ഇന്നാണ് മൊബൈലിനു റേഞ്ച് പോലും കിട്ടുന്നത്... ടി വി യിലും പത്രത്തിലും വാർത്തകൾ കണ്ടു ഭയന്നിരുന്ന വീട്ടുകാർക്ക് ഇപ്പോൾ ശ്വാസം നേരെ വീണിരിക്കണം... ഹാപ്പി ബർത്

മകൾ

മകൾ ************************* അമ്മ നിന്നെ ഉദരത്തിൽ ചുമന്ന നാൾക്ക് മുൻപേ അച്ഛന്റെ നെഞ്ചിലെ തീയായിരുന്നു നീ. സ്നേഹവും ലാളനയും വാത്സല്യവും എന്തോ ഒരു ഭീതിയും നിറഞ്ഞ തീ. അമ്മ ചെറിയ  വേദനയോടെ നിന്റെ കുരുന്നു പാദങ്ങളുടെ ചവിട്ടു വാങ്ങുമ്പോൾ ആകാംഷയോടെ കൗതുകത്തോടെ ഒരു ചിരിയോടെ ഞാൻ ആ വയറിൽ ചെവിയോർത്തു നിന്നു. നിന്റെ അനക്കം ഒന്നറിയുവാൻ.. നീ പിറന്നു വീണ നാൾ ഉത്സവം പോലെ ആയിരുന്നു.. ഓരോ ദിവസവും ജോലി കഴിഞ്ഞു രാത്രി വരുമ്പോൾ പറന്നു വീടെത്തുവാൻ മനസ്സ് വെമ്പി... എത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. എന്നിട്ടും വൈകുംന്നേരം വരുമ്പോൾ നിന്റെ നിഷ്കളങ്കമായ മോണ കാട്ടിയുള്ള ആ ചിരിയിൽ ഞാൻ എല്ലാം മറക്കുമായിരുന്നു... എന്റെ വിരലിൽ തൂങ്ങി നിന്നെ നടത്തുമ്പോൾ ... ചുമലിൽ ഏറ്റി പുറത്തു കൊണ്ട് പോകുമ്പോൾ എന്റെ മകളെ നോക്കുന്നവരോട് എനിക്ക് ദേഷ്യം ആയിരുന്നു.. എന്റെ മകൾക്ക് കണ്ണ് കിട്ടിയാലോ.... മുറ്റത്തു നിർത്തി കുളിപ്പിക്കുമ്പോൾ നിന്റെ കണ്ണിൽ സോപ്പിന്റെ പത പോകാതെ ഞാൻ  പ്രത്യേകം ശ്രദ്ധിച്ചു. അമ്മ എന്ന വിളിക്കൊപ്പം  തന്നെ നീ അച്ഛൻ എന്നും വിളിച്ചു ശീലിച്ചു... പനി കൂടി രാത്രികളിൽ നീ കരയുമ്പോൾ എടുത്തു മുറ്റത്തു കൂട