ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സേറ

വീണ്ടുമൊരു സായാഹ്നത്തിൽ ഞാനും സേറയും കണ്ടു മുട്ടി.ഏറെക്കാലങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയിൽ ഒരു നിമിഷം ഞങ്ങൾ അപരിചിതരെപ്പോലെ നിന്നു.പതിവിലും ശക്തമായ തിരമാലകൾ ഞങ്ങളുടെ ഞങ്ങളുടെ പാദങ്ങളെ വലിച്ചു കൊണ്ടു പോകുമെന്ന് തോന്നി. തിരയും തീരവും നിലക്കടല വറുക്കുന്നതിന്റെ ഗന്ധവുമെല്ലാം സ്ഥിരം കാഴ്ചയായിരുന്നുവെങ്കിലും ഇന്ന് മാത്രം എന്തോ ഒരു അപരിചിതത്വം തോന്നുന്നു.എന്നാൽ എനിക്കെതിരെ നടന്നു വരുന്ന ഓരോ മനുഷ്യരും എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നതായി തോന്നി.അവരെയൊക്കെ ഞാൻ ഏതോ ഒരു സ്വപനത്തിൽ കണ്ടത് പോലെ തോന്നുന്നു. ആകാശം നിറയെ കാർമേഘങ്ങൾ മൂടുന്നു.തണുത്ത കടൽക്കാറ്റിൽ സേറയുടെ മുടിയിഴകൾ അലസമായി പാറുന്നു.ഒന്നു ചുമച്ച ശേഷം ഒരു തുടക്കം കിട്ടാൻ എന്ന പോലെ ഞാൻ ആകാശത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. "മഴ പെയ്യുമെന്നു തോന്നുന്നു." അതിനു മറുപടിയായി അവൾ ഒന്നു മൂളി. ശേഷം എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. "മെറീനയും മോളും സുഖമായി ഇരിക്കുന്നോ?" അതിന് മറുപടിയായി ഞാനും ഒന്ന് മൂളി. അത്ര മാത്രം. ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരു മൂളലിൽ തന്നെ ധാരാളമായുണ്ട്. ഇന്ന് നിവർന്നു നിൽക്കുന്ന എന്റെ നട്ടെല്

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )