ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോഫീ ഹൗസ് - ഒരൊന്നൊന്നര വായനാനുഭവം

#കോഫി_ഹൗസ് by പ്രിയ സ്നേഹിതൻ  Lajo Jose ഒരു ത്രില്ലർ അതിനുമപ്പുറം  ലളിതം ,സുന്ദരം... പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിലെ കാൽവരി മൗണ്ടിൽ മധ്യവേനലവധിക്ക് പോയപ്പോഴാണ് ബഷീറിന്റെ ബാല്യകാല സഖി കൈയിൽ   തടയുന്നത്.. മണിക്കൂറുകൾ കൊണ്ട് വായിച്ചു തീർത്ത പുസ്തകത്തിനു ശേഷം പിന്നീട് അത് പോലെ വായിച്ചത് " എന്റെ കഥയും " ആട് ജീവിതവുമാണ്.. ഇപ്പോൾ ഒടുവിലിതാ പ്രിയ സ്നേഹിതൻ ലാജോയുടെ കോഫി ഹൗസും.. ഓരോ നിമിഷവും എസ്‌തെറിന്റെ യാത്രകളിൽ വായനക്കാരൻ സഞ്ചരിക്കുകയായിരുന്നു. അപർണ്ണ ,ക്രിസ്  തുടങ്ങി ആദർശ് വരെയുള്ള ഓരോ കഥാപാത്രങ്ങളോടും  നൂറു ശതമാനം കഥാകാരൻ നീതി പുലർത്തിയിരുന്നു.. അതിനേറ്റവും വലിയ ഉദാഹരണമാണ് കഥയിലെ രണ്ട് ഭാഗങ്ങളിൽ മാത്രം നിറഞ്ഞു നിന്ന ആരാച്ചാർ സോമൻ.. കോട്ടയം പട്ടണത്തെ മനോഹരമായി ചിത്രീകരിച്ചതിനോടൊപ്പം ഓരോന്നും ഓർമ്മപ്പെടുത്തി.. ആദ്യമായി കോട്ടയത്തെ ബാർബീക്യു കഴിപ്പിച്ച സ്ഥാപനത്തെ , ഇന്ത്യൻ കോഫി ഹൗസിലെ തിരക്കും മൈൻഡ് ചെയ്യാതെ വെയിറ്റർന്മാരും   ആദ്യമായി dts വന്നപ്പോൾ അഭിലാഷ് തീയേറ്ററിൽ ഓടിയ സ്പീഡ് എന്ന സിനിമയും എല്ലാം.. ഒപ്പം തന്നെ നഗരത്തിലെ ഓരോ പോരായ്മയും ചൂണ്ടി കാണിച്ചു.. തനത് ക

പടർപ്പ്

പടർപ്പാണ് , വയലറ്റ് നിറമുള്ള പൂക്കൾ വിരിയുന്ന കാട്ടുവള്ളി പടർപ്പ് , ചില്ലടർന്ന് പോയ ജാലക വാതിലിലൂടെ അനുവാദം ചോദിക്കാതെ മദ്യത്തിന്റെ ഗന്ധം നിറഞ്ഞ  സിഗരറ്റിന്റെ ചാരം പറക്കുന്ന   ഉമിനീരും വിയർപ്പും രക്തവും ശുക്ലവും വീണുറഞ്ഞ , മുഷിഞ്ഞ കുപ്പായങ്ങളും വായിക്കാത്ത പുസ്തകങ്ങളും ചിതറിക്കിടന്ന മുറിക്കുള്ളിലേക്ക് ചോദിക്കാതെ കയറി വന്ന പടർപ്പ്.. മട്ടുപ്പാവിൽ നിൽക്കുമ്പോൾ എന്റെ മിഴികൾക്ക് മാത്രം എന്നും  ദർശനം അനുവദനീയമായ ആ കാഴ്ചയിലെ  തൂവെള്ള നിറത്തിലേക്ക് ചുവന്ന ചായം പടർന്നൊഴുകി. ശൂന്യതയിൽ എന്നും എന്തെങ്കിലും എഴുതിയിരുന്ന  ചൂണ്ടു വിരലിന്ന് തള്ള വിരലിനെ കൂട്ട് പിടിച്ച് ചുരുണ്ട മുടിയെ വീണ്ടും ചുരുട്ടുന്നു.. കടിച്ചു തുപ്പാൻ ഇനി നഖം ബാക്കിയില്ലാത്തത് കൊണ്ടാവണം. ചുവന്ന ചായത്തിലേക്ക് വീണ്ടും നോക്കുമ്പോൾ ഞാൻ അസ്വസ്ഥനാകുന്നു.. അല്ലെങ്കിൽ ആ വള്ളിപ്പടർപ്പുകൾ എന്നെ അസ്വസ്ഥമാക്കുന്നു.. സൂര്യൻ അതാ അകലുന്നു... ഓഹ്, ശരിയാണ്  ശൈത്യ കാലം വരവായി.. മിഴികൾ പൂട്ടി മൂക്ക്‌ വിടർത്തി കാറ്റിന്റെ ഗന്ധം അറിയുവാനുള്ള ശ്രമം പരാജയപ്പെട്ടില്ല.. ഓരോ ഋതുക്കൾക്കും ഓരോ ഗന്ധമാണ്.. ഓരോ ഋതുക്കൾ , ഓരോ നിറങ്ങളുള്ള പൂക്ക