ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിനക്കുള്ള കത്തുകൾ - ജിജി ജോഗി

ഹ്രസ്വമായ ജീവിത കാലയളവിൽ തന്റേതായ അടയാളം രേഖപ്പെടുത്തി കടന്ന് പോയ സന്തോഷ് ജോഗി എന്ന നടനുമപ്പുറം പപ്പു എന്ന പ്രണേതാവ്  അമ്മുവിൽ ജീവിച്ചിരിക്കുന്നു. അതിനേറ്റവും വലിയ ഉദാഹരണം എന്തെന്നാൽ അമ്മു ഇന്നും പ്രണയത്തിലാണ്. പ്രണയിച്ച് കൊണ്ട് തന്നെ അമ്മുവിനെ പ്രണയിക്കാൻ പഠിപ്പിക്കാനും പപ്പുവിന് കഴിഞ്ഞിരുന്നു. പ്രണയത്തോടെ , നിരാശയോടെ , ഉന്മാദത്തോടെ, അത്യാഗ്രഹത്തോടെ,  ആരാധനയോടെ , വാത്സല്യങ്ങളോടെ മഴ നനയാൻ കൊതിച്ച്  യാത്ര പോകാൻ കൊതിച്ച് വീണ്ടും വീണ്ടും അക്ഷരങ്ങളിൽ തന്റെ പ്രിയനെ തിരയുകയാണ് അമ്മു. ഓർമ്മകളോടെ എഴുതുമ്പോൾ അതേ ഓർമ്മകളെ മടിയിൽ കിടത്തി താലോലിക്കുന്നു. " നിന്നെ പിടിച്ചു നിർത്താൻ എന്റെ പ്രണയം പോരായിരുന്നു " തൊണ്ടയിലെ കഴച്ചിലിനൊപ്പം ഉമിനീരിറങ്ങാത്ത അവസ്ഥയിൽ അറിയാതൊരു തുള്ളി വീണ് അക്ഷരങ്ങളെ പൊള്ളിച്ചു. എരിയുന്ന സിഗരറ്റ് കുത്തി കൈയിൽ പൊള്ളിച്ച്  പേരെഴുതുമ്പോഴും കൈ ഞരമ്പ് മുറിക്കുമ്പോഴും ഉണ്ടായ ആ വേദന തന്നെയാണ്  വാത്സല്യത്തോടെ ഉമ്മകൾ നൽകി ആദ്യ കുഞ്ഞിനൊപ്പം മുല ചുരത്തി നൽകി പപ്പുവിന്റെ ഒരാവശ്യത്തെയും നിഷേധിക്കാത്ത അമ്മുവിൽ നിന്നും കേൾക്കുമ്പോൾ അവരിൽ  മൂന്നാമതൊരാളായി നിൽക്കുന