ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉയരെ

സമകാലിക സിനിമകളിൽ  നിന്നും വേറിട്ടു നിൽക്കുകയാണ് ഒരേയൊരു കഥാപാത്രം. എന്തു കൊണ്ട് ഗോവിന്ദ് ? അഥവാ ഗോവിന്ദിന്റെ മാനറിസങ്ങൾ എന്തിന് തിരയുന്നു? ചിലപ്പോഴൊക്കെ സ്വയം ചോദിച്ചു നോക്കുമ്പോൾ ഉത്തരം കിട്ടാത്ത ചില  സന്ദർഭങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ചിട്ടുണ്ടാവും. ഉത്തരം കിട്ടാത്തതോ അതോ തുറന്ന് പറയാനുള്ള ലജ്ജ മൂലം സ്വയം മനസാക്ഷിയെ വഞ്ചിക്കുന്നന്നതോ ? ഒരിക്കൽ ഞാനെഴുതിയിരുന്നു " പ്രണയം ചിലപ്പോഴൊക്കെ ഒരു ഇരുമ്പു കൂടാകുന്നു " നാം ആത്മാർത്ഥമെന്ന് വിശേഷിപ്പിക്കുന്ന പ്രണയം ചിലപ്പോൾ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് ഇരുമ്പ് കൂടായിത്തീരുന്നത് നാം അറിയുന്നില്ല. അവർക്ക് ശ്വസിക്കാൻ കഴിയാത്ത വിധം ആ കൂടിനുള്ളിൽ അവർ അമർന്ന് പോകുകയാണ്. എനിക്ക് ഒന്നു ശ്വസിക്കണം.. എനിക്ക് ഞാൻ ആകണം നീ ആഗ്രഹിക്കുന്ന ഞാനല്ല ഞാൻ ആഗ്രഹിക്കുന്ന ഞാൻ ഇത്രയും ചെറു വാചകങ്ങളിൽ താൻ അത്ര മാത്രം അവന്റെ സ്നേഹത്തിൽ  വീർപ്പ് മുട്ടുന്നു , അസ്വസ്ഥയാകുന്നു തന്റെ വ്യക്തിത്വവും വ്യക്തി സ്വാതന്ത്ര്യവും  സ്വപ്നങ്ങളും അടിമ വയ്‌ക്കേണ്ടി വരുന്നു എന്ന് പല്ലവി മനസ്സിലാക്കി തരുന്നു. അതിനുമപ്പുറം അവൾ തന്റേത്  മാത്രമാകണം