ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പ്രണയാനന്തരം

"കൊല്ലിമല വ്യൂ പോയിന്റിൽ കമിതാക്കളുടെ ആത്മഹത്യ ശ്രമം സംഭവസ്ഥലത്ത് തന്നെ കാമുകൻ മരണപ്പെട്ടു ഗുരുതര പരിക്കുകളുമായി കാമുകി ആശുപത്രിയിൽ " ടിവി യിൽ ലൈവ് ന്യൂസ്‌ കണ്ടിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു. അന്ന് ശരീരത്തിലേക്ക് കയറിയ ചൂട് കെട്ടടങ്ങുന്നില്ല പറന്നുയരുന്ന അഗ്നിഗോളങ്ങൾ മാത്രമാണ് കാണുന്നത്.. പനിച്ചൂടിന്റെ കയ്പ്പിലെങ്ങോ അലിഞ്ഞു ചേർന്ന കട്ടൻകാപ്പിയുടെ മധുരത്തെ രസമുകുളങ്ങൾ വീണ്ടും തേടിക്കൊണ്ടിരുന്നു. വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും പീള കെട്ടിയ കണ്ണുകൾ മെല്ലെ അടഞ്ഞു.. കരിയെഴുതാത്ത കണ്ണീർ വറ്റിയ ആ കണ്ണുകളാണ് തെളിയുന്നത്... പൊടുന്നെനെ ആ കണ്ണുകളിൽ ഒരു നദി രൂപം കൊണ്ടു.. ഉള്ളിലെ ചൂടിനെ കാലവർഷത്തിൽ കലങ്ങിയൊഴുകുന്ന പാമ്പാറിന്റെ ചിത്രം തണുപ്പിക്കുന്നു. സന്ധ്യയുടെ നിറമുള്ള പകൽ.. പാമ്പാറിന്റെ തീരത്തായി മുളങ്കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന തോണി ഇടം വലം ഉലഞ്ഞു കൊണ്ടിരിക്കുന്നു.. അല്പം അകെലെയായി ഒറ്റമരത്തിന്റെ കീഴിൽ അവൾ നിൽക്കുന്നുണ്ട്.. അഖില മുഖത്തേക്ക് നോക്കുവാനും സംസാരിക്കാനും കഴിയാതെ ഞാനിനിയുമെത്ര കാലം... കരിമ്പിൻ പാടത്തിനക്കരെ നിന്നും കേൾക്കുന്ന കൂവലിന് മറുപടി നൽകാൻ എന്റെ ന
ഈയിടെയുള്ള പോസ്റ്റുകൾ

സേറ

വീണ്ടുമൊരു സായാഹ്നത്തിൽ ഞാനും സേറയും കണ്ടു മുട്ടി.ഏറെക്കാലങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയിൽ ഒരു നിമിഷം ഞങ്ങൾ അപരിചിതരെപ്പോലെ നിന്നു.പതിവിലും ശക്തമായ തിരമാലകൾ ഞങ്ങളുടെ ഞങ്ങളുടെ പാദങ്ങളെ വലിച്ചു കൊണ്ടു പോകുമെന്ന് തോന്നി. തിരയും തീരവും നിലക്കടല വറുക്കുന്നതിന്റെ ഗന്ധവുമെല്ലാം സ്ഥിരം കാഴ്ചയായിരുന്നുവെങ്കിലും ഇന്ന് മാത്രം എന്തോ ഒരു അപരിചിതത്വം തോന്നുന്നു.എന്നാൽ എനിക്കെതിരെ നടന്നു വരുന്ന ഓരോ മനുഷ്യരും എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നതായി തോന്നി.അവരെയൊക്കെ ഞാൻ ഏതോ ഒരു സ്വപനത്തിൽ കണ്ടത് പോലെ തോന്നുന്നു. ആകാശം നിറയെ കാർമേഘങ്ങൾ മൂടുന്നു.തണുത്ത കടൽക്കാറ്റിൽ സേറയുടെ മുടിയിഴകൾ അലസമായി പാറുന്നു.ഒന്നു ചുമച്ച ശേഷം ഒരു തുടക്കം കിട്ടാൻ എന്ന പോലെ ഞാൻ ആകാശത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. "മഴ പെയ്യുമെന്നു തോന്നുന്നു." അതിനു മറുപടിയായി അവൾ ഒന്നു മൂളി. ശേഷം എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. "മെറീനയും മോളും സുഖമായി ഇരിക്കുന്നോ?" അതിന് മറുപടിയായി ഞാനും ഒന്ന് മൂളി. അത്ര മാത്രം. ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരു മൂളലിൽ തന്നെ ധാരാളമായുണ്ട്. ഇന്ന് നിവർന്നു നിൽക്കുന്ന എന്റെ നട്ടെല്

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

തടവറ വാസം

ഒരു കുന്നിൻ മുകളിൽ നിന്നും ഉത്ഭവിച്ചു കാനന പാതകളിലൊഴുകി  പല ദേശങ്ങളിലെയും മണ്ണ് താണ്ടി ഒടുക്കം കടലിൽ ലയിച്ചു ചേർന്ന നീർച്ചാൽ പോലെയെന്ന് തോന്നി പോകുന്നു. ഒഴുകുമ്പോൾ ലക്ഷ്യം കടലായിരുന്നു. ഒഴുക്ക് നിലച്ചപ്പോൾ വീണ്ടും ഒഴുകാൻ കൊതിക്കുന്നു. വിരസത അകറ്റാൻ കടലിനാകുന്നില്ല.ഇരുട്ട് നിറഞ്ഞ തടവറകളെപ്പറ്റി കഥകളിൽ വായിച്ചിട്ടുണ്ട്.നീ ഇല്ലാത്ത രാത്രികൾ  ഞാൻ ഇരുട്ട് നിറഞ്ഞ തടവറയിലാണ്. നീ ഇല്ലാത്ത പകലുകളിൽ വെളിച്ചമുള്ള തടവറയിലും. മേൽചുണ്ട് നാസികത്തുമ്പിനോട് വളച്ചു ചേർത്ത്  ബീഡി മണം ആസ്വദിക്കുന്ന പകലുകളുടെ ആരംഭത്തിൽ വെട്ടുകല്ലിൽ തീർത്ത മതിലിന്റെ മുകളിലേക്ക് പറന്നിറങ്ങുന്ന മയിൽക്കൂട്ടങ്ങളിൽ ഇതു വരെയും ഒരു ആൺ മയിലിനെ കാണാൻ കഴിയാത്തത് അത്ഭുതം തന്നെയാണ്. എന്തൊക്കൊയോ കൊത്തിപ്പെറുക്കി വേഗം പറന്ന് പോകുന്ന അവയെ കാണുമ്പോൾ ഇത്ര ധൃതിയിൽ എങ്ങോട്ട് പോകുന്നു എന്ന ചിന്ത പതിവ് പോലെ ഉയർന്ന് വരും. എന്തൊക്കെയോ കൊത്തിപ്പെറുക്കി കഴിച്ചെന്നു വരുത്തി ധൃതിയിൽ ജോലിക്ക് ഓടുന്ന നിന്നെപ്പോലെ തന്നെയാണ് ഇവറ്റകളും. നോട്ടി കപ്പിൾസ് എന്ന് ഞാൻ വിളിച്ച ആ രണ്ട് കുരങ്ങുകളെ പിന്നീട് ഈ വഴി കണ്ടിട്ടില്ല. പിന്നെയുള്ളത് ഒരു ഇരപിടിയൻ ഉടുമ്

കറുത്ത ചുഴി

ചിലതൊക്കെ വിവരിക്കണമെങ്കിൽ മലയാളത്തിൽ ഇനിയും പുതിയ പദങ്ങൾ വരേണ്ടിയിരിക്കുന്നു എന്ന തോന്നലുണ്ടായത് ഈ മതിൽക്കെട്ടിനുളിൽ തനിച്ചാകുന്ന പകലുകളിലാണ്. വെട്ടുക്കല്ലുകളിൽ തീർത്ത മതിലിനപ്പുറം കടലിരമ്പുന്നതായി വെറുതെ സങ്കല്പപ്പിക്കും. ഉടുമ്പും കീരിയും ഇരപിടിച്ചു നടക്കുന്ന ഇടത് വശത്തെ തകർന്ന വീടും കാട് മൂടിയ പരിസരവും ഒരു പഴയ ബീച്ച് റെസ്റ്റോറന്റായി മനസ്സിൽ പണിതുയർത്തു. പൊരുത്തപ്പെടാൻ സാധിക്കാത്ത നാടും ഭാഷയും സംസ്ക്കാരവും മുഷിപ്പിന്റെ മുൻപന്തിയിൽ നിന്നപ്പോൾ ഒരല്പം സ്വസ്ഥത കണ്ടെത്തിയത് ഇങ്ങനെയൊക്കെയാണ്. കടുപ്പത്തിൽ ഒരു കാപ്പിയും  മുക്കാൽ ഭാഗം എരിഞ്ഞു തീർന്ന സിഗരറ്റുമായി ഇരിക്കുമ്പോഴാണ് തിരയെണ്ണാൻ തോന്നിയത്. തീരത്തേക്ക് പരമാവധി തനിച്ചു പോകാൻ ശ്രമിക്കും. ഒരാൾ കൂടെയുണ്ടാകുമ്പോൾ എനിക്കും കടലിനുമിടയിലുള്ള ദൂരം കൂടുന്നത് പോലെ തോന്നും. വ്യത്യസ്തമായ  കാഴ്ചയ്ക്കായി ഓരോ തവണയും ശ്രമിച്ചപ്പോഴും ഫലം കണ്ടില്ല.. മൂന്നാമതൊരാളുടെ സാമീപ്യം തിരിച്ചറിഞ്ഞ നാൾ കടൽ കരയെ വിഴുങ്ങി. ശൂന്യതയിൽ ചൂണ്ടു വിരൽ കൊണ്ട് കണക്ക് കൂട്ടലുകൾ നടത്തി മായ്ച്ചു കളയുന്ന ശീലത്തെ മറ്റൊരു തരത്തിൽ ഉപയോഗിക്കാൻ അന്ന് തീരുമാനിച്ചു. കണ്ണുകളാൽ ക

തെറ്റ്

തെറ്റ് --------------------------- അറിവ് പകരേണ്ടവൻ ആരാച്ചാരായി മാറിയപ്പോൾ സ്വാതന്ത്ര്യവും സമത്വവും അറിവുള്ളവൾക്ക്  വിവേചനമെന്നത് അറിവിനപ്പുറം അനുഭവവുമായിരുന്നു. എന്റെ പേരും ശിരോ വസ്ത്രവുമായിരുന്നോ തെറ്റ് ? ഉത്തരമെന്നത് പോലെ മുഴങ്ങിയത് ഉത്തരത്തിൽ തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകളായിരുന്നു. പാവാടച്ചരട് മുറുക്കിക്കെട്ടാൻ പഠിച്ചു വരുന്ന ഞങ്ങൾക്ക് സ്വയം കയറു മുറുക്കി തൂങ്ങാനുള്ള പ്രാപ്തിയില്ല. പെണ്ണായി ജനിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റ് ? രണ്ടിനും മറുപടിയായി ഒരു തള്ളപ്പൂച്ച പറഞ്ഞു. മൃഗമായ എനിക്ക് പോലും രക്ഷയില്ല. ഒന്നല്ല രണ്ട് ജീവനെയാണ് കൊന്നത്. ആത്മഹത്യയെന്ന് ഇത് വരെ ആരും പറഞ്ഞില്ല.. സത്യത്തിൽ എന്തായിരുന്നു ഞാൻ ചെയ്ത തെറ്റ് ? നിവിൻ എബ്രഹാം വാഴയിൽ