ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓർമ്മകളിൽ ഇന്ത്യ

ചിലപ്പോൾ കാലങ്ങൾക്കപ്പുറം ഭൂമിയുടെ മറ്റേതെങ്കിലും ഒരു കോണിൽ നിന്നും ഇടറുന്ന സ്വരങ്ങളിൽ ചുക്കി ചുളിഞ്ഞ കൈകൾ ചൂണ്ടി കുരുന്നുകൾക്ക് കാട്ടിക്കൊടുത്തു കൊണ്ട്‌  കലാപങ്ങളുടെ പേക്കൂത്തിൽ തകർന്ന് കത്തിയെരിഞ്ഞതിന്റെ അവശിഷ്ടങ്ങൾ മാത്രം  അവശേഷിക്കുന്ന   ഒരു രാജ്യത്തെ നോക്കി അവന് പറയേണ്ടി വരും... അതായിരുന്നു ഞങ്ങൾ ജീവിച്ച ഇന്ത്യ എന്ന്. അവിടെ  ആരെയും മോഹിപ്പിക്കുന്ന കേരളം എന്നൊരു കൊച്ചു സംസ്ഥാനം ഉണ്ടായിരുന്നു.. വിദേശികൾ അതിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിച്ചിരുന്നു... ഭരണ സംവിധാനത്തില്‍ മതം മാത്രം മേല്‍ക്കോയ്മ നടത്തിയിരുന്ന പുരാതന രീതിയില്‍ നിന്നും വിഭിന്നമായി, ഒരു ദേശത്തെ രാഷ്ട്ര നിര്‍മാണ, നിയന്ത്രണ, പരിചരണ പ്രക്രിയയില്‍ മതം ആല്ലാതെ ഉള്ള അധികാര ക്രമം ഉണ്ടാകണം എന്ന് പറഞ്ഞ് മതേതര സംവിധാനം വന്നതിന് ശേഷം വീണ്ടും അതിലേക്ക്  മടങ്ങിപ്പോയ ഒരു നാട്... മെസപ്പൊട്ടേമിയൻ സിന്ധു നദീതട സംസ്കാരങ്ങൾ പോലെ നിങ്ങളുടെ ചരിത്ര പാഠ്യ പുസ്തങ്ങളിൽ ഒതുങ്ങിപ്പോയ ഞങ്ങളുടെ കേരളവും ഭാരതവും... ചുടു ചോരയുടെയും കരിഞ്ഞ മനുഷ്യ ശരീരത്തിന്റെയും ഓർമ്മകൾ നീറിപ്പുകയുന്ന  ചാരം നിറഞ്ഞ മനസ്സിലേക്ക് ഒരു ത്രിവർണ്ണ പതാക ചരട് പൊ