ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പനിക്കിനാവുകൾ

പറന്നുയരുന്ന അഗ്നിഗോളങ്ങൾ മാത്രമാണ് കാണുന്നത്.. പനിച്ചൂടിന്റെ കയ്പ്പിലെങ്ങോ അലിഞ്ഞു ചേർന്ന കട്ടൻകാപ്പി മധുരത്തെ രസമുകുളങ്ങൾ വീണ്ടും തേടിക്കൊണ്ടിരുന്നു. വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും പീള കെട്ടിയ കണ്ണുകൾ മെല്ലെ അടഞ്ഞു.. കരിയെഴുതാത്ത കണ്ണീർ വറ്റിയ ആ കണ്ണുകളാണ് തെളിയുന്നത്... പൊടുന്നെനെ ആ കണ്ണുകളിൽ ഒരു നദി രൂപം കൊണ്ടു.. ഉള്ളിലെ ചൂടിനെ കാലവർഷത്തിൽ കലങ്ങിയൊഴുകുന്ന പാമ്പാറിന്റെ ചിത്രം തണുപ്പിക്കുന്നു. സന്ധ്യയുടെ നിറമുള്ള പകൽ.. പാമ്പാറിന്റെ തീരത്തായി മുളങ്കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന തോണി ഇടം വലം ഉലഞ്ഞു കൊണ്ടിരിക്കുന്നു.. അല്പം അകെലെയായി ഒറ്റമരത്തിന്റെ കീഴിൽ അവൾ നിൽക്കുന്നുണ്ട്..         നിഖില.............. മുഖത്തേക്ക് നോക്കുവാനും സംസാരിക്കാനും കഴിയാതെ ഞാനിനിയുമെത്ര കാലം... കരിമ്പിൻ പാടത്തിനക്കരെ   നിന്നും കേൾക്കുന്ന കൂവലിന് മറുപടി നൽകാൻ എന്റെ നാവുയരുന്നില്ല.. മുതുവന്മലയിൽ നിന്നും കൊട്ടുകൾ കേൾക്കാം.. അല്പം കഴിയുമ്പോൾ പാട്ടുകൾ തുടങ്ങും.. ഒരിക്കൽ കത്തിയമർന്നിട്ടും പൂർവ്വാധികം ശക്തിയോടെ ഊരുകൾ തിരിച്ചു വന്നു.. കുടിയേറ്റക്കാരി ശിക്കാരി കുട്ടിയമ്മയുടെ പാദങ്ങൾ പതിഞ്ഞ മണ്ണ

നാം

എന്റെ ഓർമ്മളകിലൂടെയുള്ള നിന്റെ സഞ്ചാരം അവസാനിച്ചപ്പോഴും നാമിരുവരും കരം കോർത്തിരിന്നു. അത് ഈ കടലിന് മീതെ കരം കോർത്ത് പറക്കുവാനല്ല. കടലിനക്കരെയുള്ള കാഴ്ചകൾ അത്രമേൽ ഭ്രമിപ്പിക്കുന്നുമില്ല. കടൽ അല്ല കാനനമാണ് ഞാൻ തേടുന്നത്. അക്ഷരങ്ങൾ സംഭവിപ്പിച്ച അത്ഭുതത്തിന്റെ വേരുകൾ തേടിയുള്ള യാത്രയിലും പാതി മൂടിയ കാഴ്ചകളുടെ യാഥാർഥ്യം  ഞാനറിയുന്നത് നിന്നിലൂടെയാകണം. ചീവീടുകളുടെ ശബ്ദത്തിന്റെ അകമ്പടിയോടെ കാട്ടാനയുടെ ചൂരറിഞ്ഞ് നൂൽ മഴയത്രയും നനഞ്ഞ് ആഴത്തും പനയുടെ നീര് നുണഞ്ഞ് കോടമഞ്ഞു മൂടിയ ആ കാനന പാതകൾ താണ്ടി കുറിഞ്ഞി പൂക്കുന്ന നീല മലകളുടെ താഴ്വരയിലേക്ക് പോകണം.. ഇതിലും മനോഹരമായ മഞ്ഞുറങ്ങുന്ന എത്രയോ സന്ധ്യകൾ നമ്മെ കാത്ത് ആ ഗ്രാമത്തിലുണ്ട്.. ഈഴച്ചെമ്പകത്തിന്റെ പൂക്കളത്രയും കൊഴിഞ്ഞു വീണ് ഇപ്പോഴും കറുകപ്പുല്ലിന്റെ മെത്തയോട് എന്റെ വരവിനെ കുറിച്ചു പറയാറുണ്ടത്രേ. എന്റെ വേരുകൾ ഞാനവിടെ നിന്നും വീണ്ടും കണ്ടെടുക്കും. നമുക്ക് പോകാം എന്നെ അന്വേഷിച്ച് ഒരു യാത്ര.. നിന്റെ മാതൃവാത്സല്യങ്ങളെ അറിഞ്ഞു കൊണ്ടൊരു യാത്ര. മനം മടുപ്പിക്കുന്ന ഈ പതിവ് കാഴ്ചകളിൽ നിന്നും വേരുകൾ തേടിയുള്ള യാത്ര.. നാം ഒരുമിച്ചൊരു യാത്

ബംഗാളി കലാപം

അസമിൽ നിന്നും കേരളത്തിൽ എത്തിച്ചേരുന്ന അനാറുൾ ഇസ്‌ലാം എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ബംഗാളി കലാപം എന്ന നോവൽ സഞ്ചരിക്കുന്നത്.. അനാറുൾ ഇസ്‌ലാം പറത്തി വിടുന്ന ഓരോ കടലാസ് വിമാനങ്ങളും അവന്റെ ജീവിതത്തിന്റെ അനുഭവങ്ങളാണ്.. അവന്റെ ആനന്ദവും ദുരിതവും കണ്ണീരും വിശപ്പും വേർപാടുകളും വേദനകളും ദൈനം ദിന കാഴ്ചകളുമെല്ലാം. അന്യസംസ്ഥാന തൊഴിലാളി എന്ന പദം എങ്ങനെ വന്നു എന്നൊരിക്കൽ സംവിധായകൻ രഞ്ജി പണിക്കർ ചോദിച്ചിട്ടുണ്ട്.. ഇന്ത്യ എന്ന രാജ്യത്തിനുള്ളിലുള്ള സംസ്ഥാനത്തെ ഇതര സംസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നതല്ലേ ശരി.. മലയാളികൾക്ക് ഏവരും ഇന്ന് ബംഗാളികളാണ്.. ബിഹാറി മുതൽ രേഖകൾ ഇല്ലാതെ അതിർത്തി കടന്ന് വന്ന ബംഗ്ലാദേശി  വരെ ബംഗാളി എന്ന പേരിൽ ഇവിടെ അറിയപ്പെടുന്നു. അനാറുളിന്റെ ഭാഷയിൽ കേരളം എന്താണെന്ന് വ്യക്തമായി പറയുന്നുണ്ട്. മലയാളികളെക്കുറിച്ചും മണ്ണിനെക്കുറിച്ചും വളർന്ന് വരുന്ന മക്കളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും നമ്മുടെ നന്മ തിന്മകളെക്കുറിച്ചുമെല്ലാം. നാം എന്താണെന്ന് തിരിച്ചറിയാൻ ഒരിക്കലെങ്കിലും മറ്റൊരാളിലൂടെ നമ്മെ വീക്ഷിക്കുന്നത് നല്ലതാണ്. കേരളത്തിലാദ്യം വരുന്ന അനാറുൾ നടപ്പ് വഴികളിലൂടെയുള്ള