ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉയരെ

സമകാലിക സിനിമകളിൽ  നിന്നും വേറിട്ടു നിൽക്കുകയാണ് ഒരേയൊരു കഥാപാത്രം.

എന്തു കൊണ്ട് ഗോവിന്ദ് ?
അഥവാ ഗോവിന്ദിന്റെ മാനറിസങ്ങൾ എന്തിന് തിരയുന്നു?

ചിലപ്പോഴൊക്കെ സ്വയം ചോദിച്ചു നോക്കുമ്പോൾ ഉത്തരം കിട്ടാത്ത ചില  സന്ദർഭങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ചിട്ടുണ്ടാവും.
ഉത്തരം കിട്ടാത്തതോ അതോ തുറന്ന് പറയാനുള്ള ലജ്ജ മൂലം സ്വയം മനസാക്ഷിയെ വഞ്ചിക്കുന്നന്നതോ ?

ഒരിക്കൽ ഞാനെഴുതിയിരുന്നു " പ്രണയം ചിലപ്പോഴൊക്കെ ഒരു ഇരുമ്പു കൂടാകുന്നു "

നാം ആത്മാർത്ഥമെന്ന് വിശേഷിപ്പിക്കുന്ന പ്രണയം ചിലപ്പോൾ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് ഇരുമ്പ്
കൂടായിത്തീരുന്നത് നാം അറിയുന്നില്ല.
അവർക്ക് ശ്വസിക്കാൻ കഴിയാത്ത വിധം ആ കൂടിനുള്ളിൽ അവർ അമർന്ന് പോകുകയാണ്.

എനിക്ക് ഒന്നു ശ്വസിക്കണം..
എനിക്ക് ഞാൻ ആകണം
നീ ആഗ്രഹിക്കുന്ന ഞാനല്ല
ഞാൻ ആഗ്രഹിക്കുന്ന ഞാൻ

ഇത്രയും ചെറു വാചകങ്ങളിൽ താൻ അത്ര മാത്രം അവന്റെ സ്നേഹത്തിൽ  വീർപ്പ് മുട്ടുന്നു , അസ്വസ്ഥയാകുന്നു തന്റെ വ്യക്തിത്വവും വ്യക്തി സ്വാതന്ത്ര്യവും  സ്വപ്നങ്ങളും അടിമ വയ്‌ക്കേണ്ടി വരുന്നു എന്ന് പല്ലവി മനസ്സിലാക്കി തരുന്നു.
അതിനുമപ്പുറം അവൾ തന്റേത്  മാത്രമാകണം എന്ന ഗോവിന്ദിന്റെ ഭ്രാന്തമായ, സ്വാർത്ഥമായ സ്നേഹം വ്യക്തമാക്കുകയും ചെയ്യുകയാണ് അവിടെ.

ചെറുപ്രായത്തിൽ വീട്ടുകാരുടെ സ്നേഹവും സംരക്ഷണവും ലഭിക്കാതെ പോകുന്നവരിൽ ( ആണായാലും പെണ്ണായാലും ) ഭൂരിശതമാനം ആളുകളും അവയെല്ലാം നേടിയെടുക്കാൻ ആഗ്രഹിക്കുന്നത് ചിലപ്പോൾ താൻ പ്രണയിക്കുന്നവരിൽ നിന്നാകും.

തിരക്കഥയിൽ വളരെ കൃത്യമായി ഗോവിന്ദിന്റെ ഭൂതകാലം അയാളുടെ അച്ഛനിലൂടെ പറയുന്നുണ്ട്.

ആഗ്രഹിക്കുന്നതൊക്കെയും തന്റേതായില്ലെങ്കിൽ അവയെല്ലാം നശിപ്പിച്ചു കളയുക എന്ന പ്രവണത ഒട്ടും ശരിയായ കാര്യമല്ല..

എങ്കിലും ചിന്തിച്ചു നോക്കുമ്പോൾ നമുക്കുള്ളിൽ എപ്പോഴെങ്കിലും ഒരു ഗോവിന്ദ് ഉണ്ടായിരിക്കാം.
അഥവാ നമ്മുടെ ഇടയിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നിരിക്കണം..

ഒരിക്കൽ   പ്രണയ നൈരാശ കടന്ന് കയറിയപ്പോൾ എനിക്കുള്ളിലും ഒരു ഗോവിന്ദ് ഉണ്ടായിരുന്നു എന്ന് തുറന്ന് പറയാൻ ഞാനിപ്പോൾ ലജ്ജിക്കുന്നില്ല..
ആ അവസ്ഥ മാറിയത് പരിചയക്കാരനായ ഒരു സുഹൃത്ത്‌ കൊലപാതക കേസിൽ അറസ്റ്റിൽ ആയപ്പോഴാണ്

ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളത്തെ നടുക്കിയ ഒരു കൊലപാതകം..
പട്ടാപ്പകൽ യുവാവ്  പൊതു സ്ഥലത്ത് വച്ചു യുവതിയെ കുത്തിക്കൊന്നു..
പ്രണയപ്പക ആയിരുന്നു  കാരണം.
പത്രങ്ങളിലും ന്യൂസ് ചാനലുകളിലും  സാമൂഹ്യ മാധ്യമങ്ങളിലും അവന്റെ ഫോട്ടോ നിറഞ്ഞു നിന്നപ്പോൾ സ്വയം കീറി മുറിച്ച്‌ എനിക്ക് പരിശോധിക്കേണ്ടി വന്നു..

അതിനു ശേഷം എങ്ങനെ ആത്മഹത്യ ചെയ്യാം എന്നതായിരുന്നു ചിന്ത..

നടുറോഡിൽ അവൾക്ക് മുൻപിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയാലോ , അതോ വേദന രഹിത മരണമായലോ ?
അങ്ങനെയെങ്കിൽ വല്ല യു പി യിലോ ബീഹാറിലോ പോയി തോക്ക് വാങ്ങി മരിക്കാം...
അവൾ എന്റെ മരണം കാണട്ടെ..
എന്നിട്ട് സ്വയം ഉരുകി ജീവിക്കട്ടെ.

അങ്ങനെയങ്ങനെ ചെകുത്താൻ തലയിൽ കയറി കൂട് കൂട്ടി പറഞ്ഞു തന്ന ഒരായിരം മണ്ടത്തരങ്ങൾ..

അടുത്ത കാലത്തായി കേരളത്തിൽ മാത്രം നടന്ന പ്രണയപ്പകയുടെ കൊലപാതകങ്ങളെക്കുറിച്ചു പലരും എഴുതിയപ്പോഴും എന്റെ ചുണ്ടിലൊരു പുച്ഛച്ചിരി ഉണ്ടായിരുന്നോ എന്നെനിക്ക് സംശയമുണ്ട്.

അതിരു വിട്ടെഴുതിയ വാചകങ്ങളാൽ അക്ഷരങ്ങൾ തന്ന നല്ലൊരു സുഹൃത്ത് നഷ്ട്ടപ്പെട്ടു..

ഉയരെ കണ്ടിറങ്ങി തീയേറ്റർ വിടുമ്പോൾ  മനസ്സിൽ തങ്ങി നിന്നത്
നഷ്ടങ്ങളെ കാറ്റിൽ പറത്തി ഉയരങ്ങളിലേക്ക്  പറന്ന പല്ലവിയുടെ വിജയക്കുതിപ്പ് ആയിരുന്നില്ല..

1 എന്ത് കൊണ്ട് ഇവിടെ ഗോവിന്ദന്മാർ ജനിക്കുന്നു ?

2 സഹജീവി എന്ന വാക്കിന്റെ അർത്ഥം..

ഇതൊരു കുമ്പസാരമല്ല..
ഉപദേശവുമല്ല..
ലളിതമായി പറയുകയാണെങ്കിൽ ഇനിയും ഗോവിന്ദന്മാർ ഇവിടെയുണ്ടെങ്കിൽ ഇത് വായിക്കുന്നെങ്കിൽ ഒന്ന് മനസ്സിലാക്കുക..

പ്രണയത്തെ നിങ്ങൾ ഒരു ഇരുമ്പ് കൂടാക്കുമ്പോഴാണ് അവിടെ പിരിമുറുക്കങ്ങൾ ഉണ്ടാകുന്നത്.

അല്ലെങ്കിൽ പഴയൊരു കൂട്ടുകാരി പറഞ്ഞത് പോലെ  നമ്മെ വേണ്ടാത്തവരെ നമ്മളും വേണ്ടെന്ന് വച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ അവിടെയുള്ളൂ...

അന്ധമായ പ്രണയത്തിന്റെ ഇരുട്ടിൽ നിന്ന് കണ്ണൊന്ന് തുറന്ന് ചുറ്റും നോക്കിയാൽ നമ്മെ സ്നേഹിക്കുന്നവരെ നമുക്ക് കണ്ടെത്താൻ സാധിക്കും..

സ്നേഹിക്കുന്നത് ഒരേ സമയം ഭാഗ്യവും ദൗർഭാഗ്യവുമാണ്.
എന്നാൽ സ്നേഹിക്കപ്പെടുന്നത് സൗഭാഗ്യമാണ്..

ഞാൻ പോലുമറിയാതെ ഏഴു വർഷത്തോളം എന്നെ സ്നേഹിച്ചൊരാളെയാണ് ഞാനിപ്പോൾ വിവാഹം കഴിക്കാൻ പോകുന്നത്..

മാതൃത്വം , സാഹോദര്യം , പ്രണയം , സൗഹൃദം എന്നിങ്ങനെയെല്ലാം   ഒന്നിൽ നിറച്ചു സ്നേഹം നൽകുന്നവർ ഈ ലോകത്തുണ്ട്.
അത് തിരിച്ചറിയാനും കണ്ടെത്താനും ശ്രമിക്കേണ്ടത് നാം തന്നെയാണ്

വെറുതെയിരിക്കുമ്പോൾ ആ കണ്ണൊന്ന് തുറന്ന് ചുറ്റുമൊന്ന് നോക്ക് ഭായ്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ഒരു യാത്രക്കപ്പുറം

ഒരു യാത്രക്കപ്പുറം !... അച്ചായോ നിങ്ങളെ ഏതേലും ഒരു പെണ്ണ് പറ്റിച്ചു എന്ന് കരുതി ലോകത്തുള്ള എല്ലാ പെണ്ണുങ്ങളെയും അതെ കണ്ണിൽ കാണരുത്..എല്ലാ പെൺകുട്ടികളും ഒരു പോലെ അല്ല..... ഈ ഡയലോഗ് പറയുന്ന പെണ്ണുങ്ങളെയാണ് ആദ്യം സൂക്ഷിക്കേണ്ടത്... എന്ന്  സെലിന്റെ മുഖത്ത് നോക്കി കടുപ്പിച്ചു പറഞ്ഞപ്പോൾ അനൗൺസ്മെന്റ് മുഴങ്ങി യുവർ അറ്റെൻഷൻ പ്ളീസ് ട്രെയിൻ നമ്പർ ...... ഉം വാ ട്രെയിൻ വന്നു.. എങ്ങനെയെങ്കിലും നാട്ടിൽ എത്താം....സെലിൻ  ടോമിനോട് പറഞ്ഞു..... രണ്ടാൾക്കും സൈഡ് സീറ്റ് തന്നെ കിട്ടി...പച്ച കൊടി കണ്ടതും ഒരു ചൂളം വിളിയോടെ വണ്ടി  നീങ്ങി തുടങ്ങി......മഴ തോർന്നു എങ്കിലും  പ്രകൃതി ഇനിയും അടങ്ങിയിട്ടില്ല . എങ്ങും നഷ്ട്ടളുടെ ചിത്രങ്ങൾ മാത്രം കാണാൻ സാധിക്കുന്നു.. ട്രെയിനിൽ നിറച്ചും ആളുകളാണ്...രണ്ടു ദിവസത്തെ കനത്ത മഴയിൽ ചെന്നൈ മുഴുവൻ വെള്ളത്തിൽ ആയി. ഹൈദരാബാദ് ചേച്ചിയെ കാണാൻ പോയി   വന്ന  സോഷ്യൽ വർക്കർ കൂടിയായ സെലിൻ അങ്ങനെയാണ് ചെന്നൈയിൽ പെട്ട് പോയത്.... ഇന്നാണ് മൊബൈലിനു റേഞ്ച് പോലും കിട്ടുന്നത്... ടി വി യിലും പത്രത്തിലും വാർത്തകൾ കണ്ടു ഭയന്നിരുന്ന വീട്ടുകാർക്ക് ഇപ്പോൾ ശ്വാസം നേരെ വീണിരിക്കണം... ഹാപ്പി ബർത്