ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പനിക്കിനാവുകൾ

പറന്നുയരുന്ന അഗ്നിഗോളങ്ങൾ മാത്രമാണ് കാണുന്നത്.. പനിച്ചൂടിന്റെ കയ്പ്പിലെങ്ങോ അലിഞ്ഞു ചേർന്ന കട്ടൻകാപ്പി മധുരത്തെ രസമുകുളങ്ങൾ വീണ്ടും തേടിക്കൊണ്ടിരുന്നു. വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും പീള കെട്ടിയ കണ്ണുകൾ മെല്ലെ അടഞ്ഞു.. കരിയെഴുതാത്ത കണ്ണീർ വറ്റിയ ആ കണ്ണുകളാണ് തെളിയുന്നത്... പൊടുന്നെനെ ആ കണ്ണുകളിൽ ഒരു നദി രൂപം കൊണ്ടു.. ഉള്ളിലെ ചൂടിനെ കാലവർഷത്തിൽ കലങ്ങിയൊഴുകുന്ന പാമ്പാറിന്റെ ചിത്രം തണുപ്പിക്കുന്നു. സന്ധ്യയുടെ നിറമുള്ള പകൽ.. പാമ്പാറിന്റെ തീരത്തായി മുളങ്കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന ചങ്ങാടം ഇടം വലം ഉലഞ്ഞു കൊണ്ടിരിക്കുന്നു.. അല്പം അകെലെയായി ഒറ്റമരത്തിന്റെ കീഴിൽ അവൾ നിൽക്കുന്നുണ്ട്..         നിഖില.............. മുഖത്തേക്ക് നോക്കുവാനും സംസാരിക്കാനും കഴിയാതെ ഞാനിനിയുമെത്ര കാലം... കരിമ്പിൻ പാടത്തിനക്കരെ   നിന്നും കേൾക്കുന്ന കൂവലിന് മറുപടി നൽകാൻ എന്റെ നാവുയരുന്നില്ല.. മുതുവന്മലയിൽ നിന്നും കൊട്ടുകൾ കേൾക്കാം.. അല്പം കഴിയുമ്പോൾ പാട്ടുകൾ തുടങ്ങും.. ഒരിക്കൽ കത്തിയമർന്നിട്ടും പൂർവ്വാധികം ശക്തിയോടെ ഊരുകൾ തിരിച്ചു വന്നു.. കുടിയേറ്റക്കാരി ശിക്കാരി കു...

നാം

എന്റെ ഓർമ്മളകിലൂടെയുള്ള നിന്റെ സഞ്ചാരം അവസാനിച്ചപ്പോഴും നാമിരുവരും കരം കോർത്തിരിന്നു. അത് ഈ കടലിന് മീതെ കരം കോർത്ത് പറക്കുവാനല്ല. കടലിനക്കരെയുള്ള കാഴ്ചകൾ അത്രമേൽ ഭ്രമിപ്പിക്കുന്നുമില്ല. കടൽ അല്ല കാനനമാണ് ഞാൻ തേടുന്നത്. അക്ഷരങ്ങൾ സംഭവിപ്പിച്ച അത്ഭുതത്തിന്റെ വേരുകൾ തേടിയുള്ള യാത്രയിലും പാതി മൂടിയ കാഴ്ചകളുടെ യാഥാർഥ്യം  ഞാനറിയുന്നത് നിന്നിലൂടെയാകണം. ചീവീടുകളുടെ ശബ്ദത്തിന്റെ അകമ്പടിയോടെ കാട്ടാനയുടെ ചൂരറിഞ്ഞ് നൂൽ മഴയത്രയും നനഞ്ഞ് ആഴത്തും പനയുടെ നീര് നുണഞ്ഞ് കോടമഞ്ഞു മൂടിയ ആ കാനന പാതകൾ താണ്ടി കുറിഞ്ഞി പൂക്കുന്ന നീല മലകളുടെ താഴ്വരയിലേക്ക് പോകണം.. ഇതിലും മനോഹരമായ മഞ്ഞുറങ്ങുന്ന എത്രയോ സന്ധ്യകൾ നമ്മെ കാത്ത് ആ ഗ്രാമത്തിലുണ്ട്.. ഈഴച്ചെമ്പകത്തിന്റെ പൂക്കളത്രയും കൊഴിഞ്ഞു വീണ് ഇപ്പോഴും കറുകപ്പുല്ലിന്റെ മെത്തയോട് എന്റെ വരവിനെ കുറിച്ചു പറയാറുണ്ടത്രേ. എന്റെ വേരുകൾ ഞാനവിടെ നിന്നും വീണ്ടും കണ്ടെടുക്കും. നമുക്ക് പോകാം എന്നെ അന്വേഷിച്ച് ഒരു യാത്ര.. നിന്റെ മാതൃവാത്സല്യങ്ങളെ അറിഞ്ഞു കൊണ്ടൊരു യാത്ര. മനം മടുപ്പിക്കുന്ന ഈ പതിവ് കാഴ്ചകളിൽ നിന്നും വേരുകൾ തേടിയുള്ള യാത്ര.. നാം ഒരുമിച്ചൊരു ...

ബംഗാളി കലാപം

അസമിൽ നിന്നും കേരളത്തിൽ എത്തിച്ചേരുന്ന അനാറുൾ ഇസ്‌ലാം എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ബംഗാളി കലാപം എന്ന നോവൽ സഞ്ചരിക്കുന്നത്.. അനാറുൾ ഇസ്‌ലാം പറത്തി വിടുന്ന ഓരോ കടലാസ് വിമാനങ്ങളും അവന്റെ ജീവിതത്തിന്റെ അനുഭവങ്ങളാണ്.. അവന്റെ ആനന്ദവും ദുരിതവും കണ്ണീരും വിശപ്പും വേർപാടുകളും വേദനകളും ദൈനം ദിന കാഴ്ചകളുമെല്ലാം. അന്യസംസ്ഥാന തൊഴിലാളി എന്ന പദം എങ്ങനെ വന്നു എന്നൊരിക്കൽ സംവിധായകൻ രഞ്ജി പണിക്കർ ചോദിച്ചിട്ടുണ്ട്.. ഇന്ത്യ എന്ന രാജ്യത്തിനുള്ളിലുള്ള സംസ്ഥാനത്തെ ഇതര സംസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നതല്ലേ ശരി.. മലയാളികൾക്ക് ഏവരും ഇന്ന് ബംഗാളികളാണ്.. ബിഹാറി മുതൽ രേഖകൾ ഇല്ലാതെ അതിർത്തി കടന്ന് വന്ന ബംഗ്ലാദേശി  വരെ ബംഗാളി എന്ന പേരിൽ ഇവിടെ അറിയപ്പെടുന്നു. അനാറുളിന്റെ ഭാഷയിൽ കേരളം എന്താണെന്ന് വ്യക്തമായി പറയുന്നുണ്ട്. മലയാളികളെക്കുറിച്ചും മണ്ണിനെക്കുറിച്ചും വളർന്ന് വരുന്ന മക്കളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും നമ്മുടെ നന്മ തിന്മകളെക്കുറിച്ചുമെല്ലാം. നാം എന്താണെന്ന് തിരിച്ചറിയാൻ ഒരിക്കലെങ്കിലും മറ്റൊരാളിലൂടെ നമ്മെ വീക്ഷിക്കുന്നത് നല്ലതാണ്. കേരളത്തിലാദ്യം വരുന്ന അനാറുൾ നടപ്പ് വഴികളിലൂടെയു...

ഉയരെ

സമകാലിക സിനിമകളിൽ  നിന്നും വേറിട്ടു നിൽക്കുകയാണ് ഒരേയൊരു കഥാപാത്രം. എന്തു കൊണ്ട് ഗോവിന്ദ് ? അഥവാ ഗോവിന്ദിന്റെ മാനറിസങ്ങൾ എന്തിന് തിരയുന്നു? ചിലപ്പോഴൊക്കെ സ്വയം ചോദിച്ചു നോക്കുമ്പോൾ ഉത്തരം കിട്ടാത്ത ചില  സന്ദർഭങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ചിട്ടുണ്ടാവും. ഉത്തരം കിട്ടാത്തതോ അതോ തുറന്ന് പറയാനുള്ള ലജ്ജ മൂലം സ്വയം മനസാക്ഷിയെ വഞ്ചിക്കുന്നന്നതോ ? ഒരിക്കൽ ഞാനെഴുതിയിരുന്നു " പ്രണയം ചിലപ്പോഴൊക്കെ ഒരു ഇരുമ്പു കൂടാകുന്നു " നാം ആത്മാർത്ഥമെന്ന് വിശേഷിപ്പിക്കുന്ന പ്രണയം ചിലപ്പോൾ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് ഇരുമ്പ് കൂടായിത്തീരുന്നത് നാം അറിയുന്നില്ല. അവർക്ക് ശ്വസിക്കാൻ കഴിയാത്ത വിധം ആ കൂടിനുള്ളിൽ അവർ അമർന്ന് പോകുകയാണ്. എനിക്ക് ഒന്നു ശ്വസിക്കണം.. എനിക്ക് ഞാൻ ആകണം നീ ആഗ്രഹിക്കുന്ന ഞാനല്ല ഞാൻ ആഗ്രഹിക്കുന്ന ഞാൻ ഇത്രയും ചെറു വാചകങ്ങളിൽ താൻ അത്ര മാത്രം അവന്റെ സ്നേഹത്തിൽ  വീർപ്പ് മുട്ടുന്നു , അസ്വസ്ഥയാകുന്നു തന്റെ വ്യക്തിത്വവും വ്യക്തി സ്വാതന്ത്ര്യവും  സ്വപ്നങ്ങളും അടിമ വയ്‌ക്കേണ്ടി വരുന്നു എന്ന് പല്ലവി മനസ്സിലാക്കി തരുന്നു. അതിനുമപ്പുറം അവൾ തന്റേത്...

നിനക്കുള്ള കത്തുകൾ - ജിജി ജോഗി

ഹ്രസ്വമായ ജീവിത കാലയളവിൽ തന്റേതായ അടയാളം രേഖപ്പെടുത്തി കടന്ന് പോയ സന്തോഷ് ജോഗി എന്ന നടനുമപ്പുറം പപ്പു എന്ന പ്രണേതാവ്  അമ്മുവിൽ ജീവിച്ചിരിക്കുന്നു. അതിനേറ്റവും വലിയ ഉദാഹരണം എന്തെന്നാൽ അമ്മു ഇന്നും പ്രണയത്തിലാണ്. പ്രണയിച്ച് കൊണ്ട് തന്നെ അമ്മുവിനെ പ്രണയിക്കാൻ പഠിപ്പിക്കാനും പപ്പുവിന് കഴിഞ്ഞിരുന്നു. പ്രണയത്തോടെ , നിരാശയോടെ , ഉന്മാദത്തോടെ, അത്യാഗ്രഹത്തോടെ,  ആരാധനയോടെ , വാത്സല്യങ്ങളോടെ മഴ നനയാൻ കൊതിച്ച്  യാത്ര പോകാൻ കൊതിച്ച് വീണ്ടും വീണ്ടും അക്ഷരങ്ങളിൽ തന്റെ പ്രിയനെ തിരയുകയാണ് അമ്മു. ഓർമ്മകളോടെ എഴുതുമ്പോൾ അതേ ഓർമ്മകളെ മടിയിൽ കിടത്തി താലോലിക്കുന്നു. " നിന്നെ പിടിച്ചു നിർത്താൻ എന്റെ പ്രണയം പോരായിരുന്നു " തൊണ്ടയിലെ കഴച്ചിലിനൊപ്പം ഉമിനീരിറങ്ങാത്ത അവസ്ഥയിൽ അറിയാതൊരു തുള്ളി വീണ് അക്ഷരങ്ങളെ പൊള്ളിച്ചു. എരിയുന്ന സിഗരറ്റ് കുത്തി കൈയിൽ പൊള്ളിച്ച്  പേരെഴുതുമ്പോഴും കൈ ഞരമ്പ് മുറിക്കുമ്പോഴും ഉണ്ടായ ആ വേദന തന്നെയാണ്  വാത്സല്യത്തോടെ ഉമ്മകൾ നൽകി ആദ്യ കുഞ്ഞിനൊപ്പം മുല ചുരത്തി നൽകി പപ്പുവിന്റെ ഒരാവശ്യത്തെയും നിഷേധിക്കാത്ത അമ്മുവിൽ നിന്നും കേൾക്കുമ്പോൾ അവരിൽ  മൂന്ന...

കോഫീ ഹൗസ് - ഒരൊന്നൊന്നര വായനാനുഭവം

#കോഫി_ഹൗസ് by പ്രിയ സ്നേഹിതൻ  Lajo Jose ഒരു ത്രില്ലർ അതിനുമപ്പുറം  ലളിതം ,സുന്ദരം... പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിലെ കാൽവരി മൗണ്ടിൽ മധ്യവേനലവധിക്ക് പോയപ്പോഴാണ് ബഷീറിന്റെ ബാല്യകാല സഖി കൈയിൽ   തടയുന്നത്.. മണിക്കൂറുകൾ കൊണ്ട് വായിച്ചു തീർത്ത പുസ്തകത്തിനു ശേഷം പിന്നീട് അത് പോലെ വായിച്ചത് " എന്റെ കഥയും " ആട് ജീവിതവുമാണ്.. ഇപ്പോൾ ഒടുവിലിതാ പ്രിയ സ്നേഹിതൻ ലാജോയുടെ കോഫി ഹൗസും.. ഓരോ നിമിഷവും എസ്‌തെറിന്റെ യാത്രകളിൽ വായനക്കാരൻ സഞ്ചരിക്കുകയായിരുന്നു. അപർണ്ണ ,ക്രിസ്  തുടങ്ങി ആദർശ് വരെയുള്ള ഓരോ കഥാപാത്രങ്ങളോടും  നൂറു ശതമാനം കഥാകാരൻ നീതി പുലർത്തിയിരുന്നു.. അതിനേറ്റവും വലിയ ഉദാഹരണമാണ് കഥയിലെ രണ്ട് ഭാഗങ്ങളിൽ മാത്രം നിറഞ്ഞു നിന്ന ആരാച്ചാർ സോമൻ.. കോട്ടയം പട്ടണത്തെ മനോഹരമായി ചിത്രീകരിച്ചതിനോടൊപ്പം ഓരോന്നും ഓർമ്മപ്പെടുത്തി.. ആദ്യമായി കോട്ടയത്തെ ബാർബീക്യു കഴിപ്പിച്ച സ്ഥാപനത്തെ , ഇന്ത്യൻ കോഫി ഹൗസിലെ തിരക്കും മൈൻഡ് ചെയ്യാതെ വെയിറ്റർന്മാരും   ആദ്യമായി dts വന്നപ്പോൾ അഭിലാഷ് തീയേറ്ററിൽ ഓടിയ സ്പീഡ് എന്ന സിനിമയും എല്ലാം.. ഒപ്പം തന്നെ നഗരത്തിലെ ഓരോ പോരായ്...

പടർപ്പ്

പടർപ്പാണ് , വയലറ്റ് നിറമുള്ള പൂക്കൾ വിരിയുന്ന കാട്ടുവള്ളി പടർപ്പ് , ചില്ലടർന്ന് പോയ ജാലക വാതിലിലൂടെ അനുവാദം ചോദിക്കാതെ മദ്യത്തിന്റെ ഗന്ധം നിറഞ്ഞ  സിഗരറ്റിന്റെ ചാരം പറക്കുന്ന   ഉമിനീരും വിയർപ്പും രക്തവും ശുക്ലവും വീണുറഞ്ഞ , മുഷിഞ്ഞ കുപ്പായങ്ങളും വായിക്കാത്ത പുസ്തകങ്ങളും ചിതറിക്കിടന്ന മുറിക്കുള്ളിലേക്ക് ചോദിക്കാതെ കയറി വന്ന പടർപ്പ്.. മട്ടുപ്പാവിൽ നിൽക്കുമ്പോൾ എന്റെ മിഴികൾക്ക് മാത്രം എന്നും  ദർശനം അനുവദനീയമായ ആ കാഴ്ചയിലെ  തൂവെള്ള നിറത്തിലേക്ക് ചുവന്ന ചായം പടർന്നൊഴുകി. ശൂന്യതയിൽ എന്നും എന്തെങ്കിലും എഴുതിയിരുന്ന  ചൂണ്ടു വിരലിന്ന് തള്ള വിരലിനെ കൂട്ട് പിടിച്ച് ചുരുണ്ട മുടിയെ വീണ്ടും ചുരുട്ടുന്നു.. കടിച്ചു തുപ്പാൻ ഇനി നഖം ബാക്കിയില്ലാത്തത് കൊണ്ടാവണം. ചുവന്ന ചായത്തിലേക്ക് വീണ്ടും നോക്കുമ്പോൾ ഞാൻ അസ്വസ്ഥനാകുന്നു.. അല്ലെങ്കിൽ ആ വള്ളിപ്പടർപ്പുകൾ എന്നെ അസ്വസ്ഥമാക്കുന്നു.. സൂര്യൻ അതാ അകലുന്നു... ഓഹ്, ശരിയാണ്  ശൈത്യ കാലം വരവായി.. മിഴികൾ പൂട്ടി മൂക്ക്‌ വിടർത്തി കാറ്റിന്റെ ഗന്ധം അറിയുവാനുള്ള ശ്രമം പരാജയപ്പെട്ടില്ല.. ഓരോ ഋതുക്കൾക്കും ഓരോ ഗന്ധമാണ്.. ഓ...