ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നാം

എന്റെ ഓർമ്മളകിലൂടെയുള്ള നിന്റെ സഞ്ചാരം അവസാനിച്ചപ്പോഴും നാമിരുവരും കരം കോർത്തിരിന്നു.

അത് ഈ കടലിന് മീതെ കരം കോർത്ത് പറക്കുവാനല്ല. കടലിനക്കരെയുള്ള കാഴ്ചകൾ അത്രമേൽ ഭ്രമിപ്പിക്കുന്നുമില്ല.

കടൽ അല്ല കാനനമാണ് ഞാൻ തേടുന്നത്. അക്ഷരങ്ങൾ സംഭവിപ്പിച്ച അത്ഭുതത്തിന്റെ വേരുകൾ തേടിയുള്ള യാത്രയിലും പാതി മൂടിയ കാഴ്ചകളുടെ യാഥാർഥ്യം  ഞാനറിയുന്നത് നിന്നിലൂടെയാകണം.

ചീവീടുകളുടെ ശബ്ദത്തിന്റെ അകമ്പടിയോടെ കാട്ടാനയുടെ ചൂരറിഞ്ഞ് നൂൽ മഴയത്രയും നനഞ്ഞ്
ആഴത്തും പനയുടെ നീര് നുണഞ്ഞ് കോടമഞ്ഞു മൂടിയ ആ കാനന പാതകൾ താണ്ടി കുറിഞ്ഞി പൂക്കുന്ന നീല മലകളുടെ താഴ്വരയിലേക്ക് പോകണം..

ഇതിലും മനോഹരമായ മഞ്ഞുറങ്ങുന്ന എത്രയോ സന്ധ്യകൾ നമ്മെ കാത്ത് ആ ഗ്രാമത്തിലുണ്ട്..

ഈഴച്ചെമ്പകത്തിന്റെ പൂക്കളത്രയും കൊഴിഞ്ഞു വീണ് ഇപ്പോഴും കറുകപ്പുല്ലിന്റെ മെത്തയോട് എന്റെ വരവിനെ കുറിച്ചു പറയാറുണ്ടത്രേ.

എന്റെ വേരുകൾ ഞാനവിടെ നിന്നും വീണ്ടും കണ്ടെടുക്കും.
നമുക്ക് പോകാം എന്നെ അന്വേഷിച്ച് ഒരു യാത്ര..

നിന്റെ മാതൃവാത്സല്യങ്ങളെ അറിഞ്ഞു കൊണ്ടൊരു യാത്ര.

മനം മടുപ്പിക്കുന്ന ഈ പതിവ് കാഴ്ചകളിൽ നിന്നും വേരുകൾ തേടിയുള്ള യാത്ര..

നാം ഒരുമിച്ചൊരു യാത്ര

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

പ്രണയാനന്തരം

"കൊല്ലിമല വ്യൂ പോയിന്റിൽ കമിതാക്കളുടെ ആത്മഹത്യ ശ്രമം സംഭവസ്ഥലത്ത് തന്നെ കാമുകൻ മരണപ്പെട്ടു ഗുരുതര പരിക്കുകളുമായി കാമുകി ആശുപത്രിയിൽ " ടിവി യിൽ ലൈവ് ന്യൂസ്‌ കണ്ടിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു. അന്ന് ശരീരത്തിലേക്ക് കയറിയ ചൂട് കെട്ടടങ്ങുന്നില്ല പറന്നുയരുന്ന അഗ്നിഗോളങ്ങൾ മാത്രമാണ് കാണുന്നത്.. പനിച്ചൂടിന്റെ കയ്പ്പിലെങ്ങോ അലിഞ്ഞു ചേർന്ന കട്ടൻകാപ്പിയുടെ മധുരത്തെ രസമുകുളങ്ങൾ വീണ്ടും തേടിക്കൊണ്ടിരുന്നു. വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും പീള കെട്ടിയ കണ്ണുകൾ മെല്ലെ അടഞ്ഞു.. കരിയെഴുതാത്ത കണ്ണീർ വറ്റിയ ആ കണ്ണുകളാണ് തെളിയുന്നത്... പൊടുന്നെനെ ആ കണ്ണുകളിൽ ഒരു നദി രൂപം കൊണ്ടു.. ഉള്ളിലെ ചൂടിനെ കാലവർഷത്തിൽ കലങ്ങിയൊഴുകുന്ന പാമ്പാറിന്റെ ചിത്രം തണുപ്പിക്കുന്നു. സന്ധ്യയുടെ നിറമുള്ള പകൽ.. പാമ്പാറിന്റെ തീരത്തായി മുളങ്കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന തോണി ഇടം വലം ഉലഞ്ഞു കൊണ്ടിരിക്കുന്നു.. അല്പം അകെലെയായി ഒറ്റമരത്തിന്റെ കീഴിൽ അവൾ നിൽക്കുന്നുണ്ട്.. അഖില മുഖത്തേക്ക് നോക്കുവാനും സംസാരിക്കാനും കഴിയാതെ ഞാനിനിയുമെത്ര കാലം... കരിമ്പിൻ പാടത്തിനക്കരെ നിന്നും കേൾക്കുന്ന കൂവലിന് മറുപടി നൽകാൻ എന്റെ ന...