ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പടർപ്പ്

പടർപ്പാണ് , വയലറ്റ് നിറമുള്ള പൂക്കൾ വിരിയുന്ന കാട്ടുവള്ളി പടർപ്പ് , ചില്ലടർന്ന് പോയ ജാലക വാതിലിലൂടെ അനുവാദം ചോദിക്കാതെ മദ്യത്തിന്റെ ഗന്ധം നിറഞ്ഞ  സിഗരറ്റിന്റെ ചാരം പറക്കുന്ന   ഉമിനീരും വിയർപ്പും രക്തവും ശുക്ലവും വീണുറഞ്ഞ ,
മുഷിഞ്ഞ കുപ്പായങ്ങളും വായിക്കാത്ത പുസ്തകങ്ങളും ചിതറിക്കിടന്ന മുറിക്കുള്ളിലേക്ക് ചോദിക്കാതെ കയറി വന്ന പടർപ്പ്..

മട്ടുപ്പാവിൽ നിൽക്കുമ്പോൾ എന്റെ മിഴികൾക്ക് മാത്രം എന്നും  ദർശനം അനുവദനീയമായ ആ കാഴ്ചയിലെ  തൂവെള്ള നിറത്തിലേക്ക് ചുവന്ന ചായം പടർന്നൊഴുകി.

ശൂന്യതയിൽ എന്നും എന്തെങ്കിലും എഴുതിയിരുന്ന  ചൂണ്ടു വിരലിന്ന് തള്ള വിരലിനെ കൂട്ട് പിടിച്ച് ചുരുണ്ട മുടിയെ വീണ്ടും ചുരുട്ടുന്നു..
കടിച്ചു തുപ്പാൻ ഇനി നഖം ബാക്കിയില്ലാത്തത് കൊണ്ടാവണം.

ചുവന്ന ചായത്തിലേക്ക് വീണ്ടും നോക്കുമ്പോൾ ഞാൻ അസ്വസ്ഥനാകുന്നു.. അല്ലെങ്കിൽ ആ വള്ളിപ്പടർപ്പുകൾ എന്നെ അസ്വസ്ഥമാക്കുന്നു..

സൂര്യൻ അതാ അകലുന്നു...
ഓഹ്, ശരിയാണ്  ശൈത്യ കാലം വരവായി..

മിഴികൾ പൂട്ടി മൂക്ക്‌ വിടർത്തി കാറ്റിന്റെ ഗന്ധം അറിയുവാനുള്ള ശ്രമം പരാജയപ്പെട്ടില്ല..

ഓരോ ഋതുക്കൾക്കും ഓരോ ഗന്ധമാണ്..

ഓരോ ഋതുക്കൾ , ഓരോ നിറങ്ങളുള്ള പൂക്കൾ 
ഓരോ പ്രണയങ്ങളുടെ ജനനങ്ങൾ , മരണങ്ങൾ
ഇടയിൽ ഒട്ടനവധി ഭോഗങ്ങളും..

ഓരോ മരണങ്ങൾ കഴിയുമ്പോഴും പുതിയ വാസന തൈലങ്ങൾ  വാങ്ങാറുണ്ട്..

സുഗന്ധം  ഓർമ്മപ്പെടുത്തലാണ്..അത് ചിലപ്പോൾ വേദനിപ്പിച്ചേക്കാം.. എന്നിലടങ്ങിയിരിക്കുന്ന നന്മയുടെയും തിന്മയുടെയും മൂർത്തീഭാവങ്ങൾ കണ്ണാടിയിൽ തെളിയുന്ന ബിംബത്തിൽ കാട്ടി തന്നേക്കാം...
അത് പാടില്ല..

ഓരോ സുഗന്ധത്തിന്റെ അന്ത്യത്തിലും കൊഴിഞ്ഞു വീഴുന്ന പൂക്കൾ വിഷാദത്തിന്റെ പുതിയ മൊട്ടുകളെ കാട്ടിത്തരുമ്പോൾ അത് വരെ വിരിഞ്ഞു നിന്ന് തന്ന എല്ലാ ആനന്ദങ്ങളും ഒരു നിമിഷത്തിൽ ഇല്ലാതാകുന്നു..

തുടയിടുക്കിലെ ശുക്ലത്തെ ഒപ്പിയെടുത്ത പുതപ്പും പെർഫ്യൂമും നഗര മധ്യത്തിലെ ചവറ് കൂനയിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ ഒരു കുന്ന് സന്ദേശങ്ങളും ചിത്രങ്ങളും വിരൽത്തുമ്പിലൂടെ മറ്റൊരു ചവറ് കൂനയിൽ തള്ളപ്പെടുന്നു...

സ്വന്തം ശരീരത്തിന്റെ സുഗന്ധം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല ഇത് വരെയും...

എങ്കിലും ഒരു നാൾ ശീതീകരിച്ച മുറിയിൽ രതിമൂർച്ഛയുടെ വേലിയേറ്റത്തിനും മുൻപ്  പച്ച മാംസ രുചി രസമുകുളങ്ങൾ അറിയും മുൻപ് പ്രണയമെന്ന അനുഭൂതിയിൽ കാമം ഉടലെടുക്കും മുൻപ് കൂമ്പിയടഞ്ഞ മിഴികളെ വിലങ്ങിട്ട് എന്റെ നെഞ്ചിൽ മുഖം അമർത്തി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തവൾ പറഞ്ഞു

പപ്പാടെ അതേ മണം

ലാളന , വാത്സല്യം , സഹതാപം , സ്നേഹം  എന്നിവ കൂടിച്ചേർന്നപ്പോൾ ആ നിമിഷം ഉണ്ടായ വികാരത്തിന് നിഘണ്ടുവിൽ ഒരു പേരില്ല.

കാമത്തിന്റെ അഗ്നി പിന്നീട് ഞാനവളിലേക്ക് ആളി പടർത്തിയില്ല.

തുടർന്ന് മഞ്ഞ് മാത്രം പെയ്തു
എങ്ങും വെള്ള നിറം...

ആ വെള്ള നിറത്തിൽ ചുവപ്പ് പടർന്നപ്പോഴാണ് പല വള്ളിച്ചെടികളും അനുവാദം ചോദിക്കാതെ പടർന്ന് കയറിയത്.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ...

ഇനിയുമൊരു വ്യാഴവട്ടക്കാലം

നിന്നെക്കാൾ രണ്ടു വയസ്സ് മൂത്ത പെണ്ണിനെ മാത്രമേ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളൂ...... ആ ചോദ്യമാണ് നീരജ് ഏറെക്കാലം ആയി കേട്ട് കൊണ്ടിരിക്കുന്നത്... ജേർണലിസം കഴിഞ്ഞു ഏറെ പ്രതീക്ഷകളോടെയായിരുന്നു ചാനലിൽ ജോലിക്കു കയറിയത്... പക്ഷെ കൊടിയുടെ നിറവും പണത്തിന്റെ പെരുക്കവും റേറ്റിങ്ങിന് വേണ്ടി ഏത് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ വരെ ഓട്ടയിടാൻ മടിക്കാത്ത ചാനലുകാരുടെ കളി  കണ്ടപ്പോൾ മനസ്സ് മടുത്തു... അങ്ങനെയിരിക്കെയാണ് അതെ ചാനലിലെ തന്നെ ജേർണലിസ്റ് കൂടിയായ ഋതികയുമായി പരിചയത്തിലാവുന്നത്... ഋതിക ജാനകി.... തന്നെപ്പോലെ തന്നെ ഒരു മനോഭാവം ഉള്ളതിനാൽ അവളുമായി പെട്ടന്ന് ഇണങ്ങി.. ആ സൗഹൃദം കാലം എപ്പോഴോ പ്രണയത്തിൽ മുക്കിയെടുത്തു... നീരജിന്റെ വീട്ടിൽ ശക്തമായ എതിർപ്പ് ... അവളുടെ വീട്ടിലും അത് തന്നെ അവസ്ഥ... പിന്നെ കേട്ടത് കുറെ ഏറെ ഉപദേശങ്ങൾ... ഭാവിയിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടാകും..... പ്രായത്തിനു മൂത്ത പെണ്ണിനെ കെട്ടിയാൽ എങ്ങനെ ശരിയാകും സംഗതി പറയുവാൻ എളുപ്പമാണ്.. സച്ചിൻ തെൻഡുൽക്കർ , അഭിഷേക് ബച്ചൻ, ധനുഷ് , ഇത് പക്ഷെ നീയല്ലേ അളിയാ..... പക്ഷെ ഒരാൾ പറഞ്ഞു... ' പ്രണയത്തിനും സൗഹൃദത്തിനും പ്രായ...