ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓർമ്മകളിൽ ഇന്ത്യ

ചിലപ്പോൾ കാലങ്ങൾക്കപ്പുറം ഭൂമിയുടെ മറ്റേതെങ്കിലും ഒരു കോണിൽ നിന്നും ഇടറുന്ന സ്വരങ്ങളിൽ ചുക്കി ചുളിഞ്ഞ കൈകൾ ചൂണ്ടി കുരുന്നുകൾക്ക് കാട്ടിക്കൊടുത്തു കൊണ്ട്‌  കലാപങ്ങളുടെ പേക്കൂത്തിൽ തകർന്ന് കത്തിയെരിഞ്ഞതിന്റെ അവശിഷ്ടങ്ങൾ മാത്രം  അവശേഷിക്കുന്ന   ഒരു രാജ്യത്തെ നോക്കി അവന് പറയേണ്ടി വരും... അതായിരുന്നു ഞങ്ങൾ ജീവിച്ച ഇന്ത്യ എന്ന്.

അവിടെ  ആരെയും മോഹിപ്പിക്കുന്ന കേരളം എന്നൊരു കൊച്ചു സംസ്ഥാനം ഉണ്ടായിരുന്നു.. വിദേശികൾ അതിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിച്ചിരുന്നു...

ഭരണ സംവിധാനത്തില്‍ മതം മാത്രം മേല്‍ക്കോയ്മ നടത്തിയിരുന്ന പുരാതന രീതിയില്‍ നിന്നും വിഭിന്നമായി, ഒരു ദേശത്തെ രാഷ്ട്ര നിര്‍മാണ, നിയന്ത്രണ, പരിചരണ പ്രക്രിയയില്‍ മതം ആല്ലാതെ ഉള്ള അധികാര ക്രമം ഉണ്ടാകണം എന്ന് പറഞ്ഞ് മതേതര സംവിധാനം വന്നതിന് ശേഷം വീണ്ടും അതിലേക്ക്  മടങ്ങിപ്പോയ ഒരു നാട്...

മെസപ്പൊട്ടേമിയൻ സിന്ധു നദീതട സംസ്കാരങ്ങൾ പോലെ നിങ്ങളുടെ ചരിത്ര പാഠ്യ പുസ്തങ്ങളിൽ ഒതുങ്ങിപ്പോയ ഞങ്ങളുടെ കേരളവും ഭാരതവും...

ചുടു ചോരയുടെയും കരിഞ്ഞ മനുഷ്യ ശരീരത്തിന്റെയും ഓർമ്മകൾ നീറിപ്പുകയുന്ന  ചാരം നിറഞ്ഞ മനസ്സിലേക്ക് ഒരു ത്രിവർണ്ണ പതാക ചരട് പൊട്ടി പറന്ന് വീണു..
രക്ത നിറമുള്ള രണ്ടു തുള്ളി കണ്ണീരും.

അപ്പോഴും ഉള്ളിന്റെയുള്ളിൽ ഒരു പഴഞ്ചൻ റേഡിയോ ഇരുന്ന് പാടുന്നത് കേൾക്കാൻ സാധിച്ചു..


സിന്ധു ഗംഗാ ഗോദാവരിയുടെ പുണ്യമണിഞ്ഞൊരു തീരമെൻ  ഭാരതം

ദിവ്യ സാംസംസ്കാര തീർത്ഥ ജലം കൈക്കുമ്പിളിൽ ചോരാതെ കാത്തിടാം ഞങ്ങൾ

കൈക്കുമ്പിളിൽ ചോരാതെ കാത്തിടാം ഞങ്ങൾ....


👉അക്ഷര പ്രണയം
nivinabrahamvazhayil.blogspot.com

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ...

ഇനിയുമൊരു വ്യാഴവട്ടക്കാലം

നിന്നെക്കാൾ രണ്ടു വയസ്സ് മൂത്ത പെണ്ണിനെ മാത്രമേ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളൂ...... ആ ചോദ്യമാണ് നീരജ് ഏറെക്കാലം ആയി കേട്ട് കൊണ്ടിരിക്കുന്നത്... ജേർണലിസം കഴിഞ്ഞു ഏറെ പ്രതീക്ഷകളോടെയായിരുന്നു ചാനലിൽ ജോലിക്കു കയറിയത്... പക്ഷെ കൊടിയുടെ നിറവും പണത്തിന്റെ പെരുക്കവും റേറ്റിങ്ങിന് വേണ്ടി ഏത് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ വരെ ഓട്ടയിടാൻ മടിക്കാത്ത ചാനലുകാരുടെ കളി  കണ്ടപ്പോൾ മനസ്സ് മടുത്തു... അങ്ങനെയിരിക്കെയാണ് അതെ ചാനലിലെ തന്നെ ജേർണലിസ്റ് കൂടിയായ ഋതികയുമായി പരിചയത്തിലാവുന്നത്... ഋതിക ജാനകി.... തന്നെപ്പോലെ തന്നെ ഒരു മനോഭാവം ഉള്ളതിനാൽ അവളുമായി പെട്ടന്ന് ഇണങ്ങി.. ആ സൗഹൃദം കാലം എപ്പോഴോ പ്രണയത്തിൽ മുക്കിയെടുത്തു... നീരജിന്റെ വീട്ടിൽ ശക്തമായ എതിർപ്പ് ... അവളുടെ വീട്ടിലും അത് തന്നെ അവസ്ഥ... പിന്നെ കേട്ടത് കുറെ ഏറെ ഉപദേശങ്ങൾ... ഭാവിയിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടാകും..... പ്രായത്തിനു മൂത്ത പെണ്ണിനെ കെട്ടിയാൽ എങ്ങനെ ശരിയാകും സംഗതി പറയുവാൻ എളുപ്പമാണ്.. സച്ചിൻ തെൻഡുൽക്കർ , അഭിഷേക് ബച്ചൻ, ധനുഷ് , ഇത് പക്ഷെ നീയല്ലേ അളിയാ..... പക്ഷെ ഒരാൾ പറഞ്ഞു... ' പ്രണയത്തിനും സൗഹൃദത്തിനും പ്രായ...