ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിനക്കുള്ള കത്തുകൾ - ജിജി ജോഗി

ഹ്രസ്വമായ ജീവിത കാലയളവിൽ തന്റേതായ അടയാളം രേഖപ്പെടുത്തി കടന്ന് പോയ സന്തോഷ് ജോഗി എന്ന നടനുമപ്പുറം പപ്പു എന്ന പ്രണേതാവ്  അമ്മുവിൽ ജീവിച്ചിരിക്കുന്നു.
അതിനേറ്റവും വലിയ ഉദാഹരണം എന്തെന്നാൽ അമ്മു ഇന്നും പ്രണയത്തിലാണ്.

പ്രണയിച്ച് കൊണ്ട് തന്നെ അമ്മുവിനെ പ്രണയിക്കാൻ പഠിപ്പിക്കാനും പപ്പുവിന് കഴിഞ്ഞിരുന്നു.

പ്രണയത്തോടെ , നിരാശയോടെ , ഉന്മാദത്തോടെ, അത്യാഗ്രഹത്തോടെ,  ആരാധനയോടെ , വാത്സല്യങ്ങളോടെ
മഴ നനയാൻ കൊതിച്ച്  യാത്ര പോകാൻ കൊതിച്ച് വീണ്ടും വീണ്ടും അക്ഷരങ്ങളിൽ തന്റെ പ്രിയനെ തിരയുകയാണ് അമ്മു.

ഓർമ്മകളോടെ എഴുതുമ്പോൾ അതേ ഓർമ്മകളെ മടിയിൽ കിടത്തി താലോലിക്കുന്നു.

" നിന്നെ പിടിച്ചു നിർത്താൻ എന്റെ പ്രണയം പോരായിരുന്നു "

തൊണ്ടയിലെ കഴച്ചിലിനൊപ്പം ഉമിനീരിറങ്ങാത്ത അവസ്ഥയിൽ അറിയാതൊരു തുള്ളി വീണ് അക്ഷരങ്ങളെ പൊള്ളിച്ചു.

എരിയുന്ന സിഗരറ്റ് കുത്തി കൈയിൽ പൊള്ളിച്ച്  പേരെഴുതുമ്പോഴും കൈ ഞരമ്പ് മുറിക്കുമ്പോഴും ഉണ്ടായ ആ വേദന തന്നെയാണ്  വാത്സല്യത്തോടെ ഉമ്മകൾ നൽകി ആദ്യ കുഞ്ഞിനൊപ്പം മുല ചുരത്തി നൽകി പപ്പുവിന്റെ ഒരാവശ്യത്തെയും നിഷേധിക്കാത്ത അമ്മുവിൽ നിന്നും കേൾക്കുമ്പോൾ അവരിൽ  മൂന്നാമതൊരാളായി നിൽക്കുന്ന വായനക്കാരനുണ്ടാകുന്നത്..

കൊലപാതക കേസിലെ പ്രതിയായും  സുഖമില്ലാത്ത കുട്ടിയായും തിരശീലക്ക് പുറത്തും ആടിത്തിമിർത്തപ്പോൾ തലോടിയും ലാളിച്ചും ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞും ഉറക്കത്തിൽ മുടിയിഴകളിൽ മാടിയൊതുക്കി  ഉറ്റു നോക്കിയിരുന്നതും നാട്യമല്ലായിരുന്നു.
തന്റെ മരണം എങ്ങനെയെന്ന് അഭിനയിച്ചു കാണിച്ചത് ഒരു പക്ഷെ മുൻവിധിയോടെ ആയിരിക്കണം.
അതാവണം ആ മുഖം അവസാനമായി കാണാൻ കഴിയാഞ്ഞത്.

ഉമ്മനക്ഷത്രങ്ങളാൽ അലങ്കരിച്ച ക്രിസ്തുമസ് രാത്രിയും സംഗീതം പരന്നൊഴുകിയ സൗപർണ്ണികയും നിലാവുകളിൽ ചോറ് വരി നൽകുന്നതും പുനർജനിയെത്തേടി പോയി ഗസലുകളുടെ താളത്തിൽ പ്രണയിച്ചതും  തുടങ്ങി ഓരോന്നും  സൂക്ഷ്മതയോടെ പറയുമ്പോൾ അത്രമേൽ നാം സ്നേഹിക്കുന്ന  ഒരാളിൽ നാം നടത്തുന്ന നിരീക്ഷണവും ഓർത്തെടുക്കലും മാത്രമല്ല അത്‌.

മരണത്തിനുമപ്പുറം ആ കൈകൾ കോർത്തു പിടിച്ചു ഹൃദയത്തിൽ സംസാരിച്ച് തന്റെ ശൂന്യതയിലും അദ്ദേഹത്തിന്റെ ഗന്ധം തിരഞ്ഞ് ഇലയനക്കങ്ങൾക്ക് കാതോർത്ത് ഇടിമുഴക്കങ്ങളിലും ആ കരവലയത്തിൽ ഊളിയിടാൻ കൊതിച്ച് ആ മഴയ്ക്ക് ആർത്തു പെയ്യാനുള്ള ഭൂമിയായി  അമ്മുവെങ്കിലും ഇരുണ്ടു മൂടുന്ന മേഘങ്ങളെ നോക്കി ഇനിയത് പെയ്യാതിരിക്കട്ടെ എന്ന് സ്വയം പറയുമ്പോൾ
ഒരു ചോദ്യം ഉറക്കെ വിളിച്ചു ചോദിക്കാൻ തോന്നി

പ്രണയമേ നീ എന്തിന്  ഇത്രയധികം ആഹ്ലാദം പകർന്ന് വേദനകൾ അവശേഷിപ്പിക്കുന്നു , പിന്നെയും ഇല്ലായിമകളെ പ്രണയിച്ചു പൊരുത്തപ്പെടാൻ പ്രാപ്തി നൽകുന്നു?
അതോ മറ്റേതെങ്കിലും ഒന്നിന്റെ പൂർത്തീകരണത്തിന് വേണ്ടിയോ ?

" ചിലപ്പോൾ ദൈവത്തിനും അസൂയ തോന്നിക്കാണും "

അതാവണം ഭർത്താവായും കാമുകനായും സുഹൃത്തായും മകനായും നിന്ന്  അനുഭവിച്ച  സ്നേഹങ്ങളുടെ ഉദ്യാനത്തിൽ വിഷാദത്തിന്റെ ചുവന്ന പൂക്കൾ വിരിഞ്ഞത്...


ഇനിയും നിലക്കാതെ കത്തുകൾ വന്നു കൊണ്ടിരിക്കട്ടെ.
ഒപ്പം പൊടി പിടിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ വീണ്ടെടുത്ത് പൂർത്തീകരിക്കാൻ  സാധിക്കട്ടെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )